സേവന തിളക്കവും സംരംഭക മികവും: റഹ്മത്തിനും മുനീറിനും ‘നന്മ’ പുരസ്കാരങ്ങള്‍
റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഹ്യൂമാനിറ്റി ഐക്കണ്‍, ബിസിനസ്സ് ഐക്കണ്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി സംരഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ റഹ്മത്ത് അഷ്റഫ് വെള്ളപ്പാടത്തിനാണ് ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്കാരം. പ്രവാസ ലോകത്തെ മികച്ച ജീവകാരുണ്യ സാമൂഹിക സേവനങ്ങള്‍ പരിഗണിച്ചാണ് ആദരവ്. റിയാദ് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റാണ് റഹ്മത്ത്. കോവിഡ് കാലത്തും തുടര്‍ന്നും നടത്തിവരുന്ന സാമൂഹിക സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. സാമൂഹ്യ പ്രതിബദ്ധതയുള്ള സംരഭകര്‍ക്കായി ഏര്‍പ്പെടുത്തിയ നന്മ ബിസിനസ്സ് ഐക്കണ്‍ പുരസ്കാരം മുനീര്‍ കണ്ണങ്കരയ്ക്കു














