റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ആഗസ്റ്റ് മാസത്തെ വരവേറ്റ് ഉപഭോക്താക്കള്‍ക്കായി വന്‍ വിലകുറവോടെ ഒരുക്കുന്ന “ക്രെസി ഡീല്‍” ഓഫറിന് ജൂലായ് മുപ്പത് മുതല്‍ തുടക്കമാകും കൂടാതെ കില്ലര്‍ ഓഫര്‍, കോമ്പോ ഓഫര്‍, രണ്ടെണ്ണം വാങ്ങിച്ചാല്‍ മറ്റൊന്ന് തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഓഫര്‍, മാമ്പഴം ഫെസ്റ്റിവല്‍ ഏഴു മാമ്പഴം ഏഴു റിയാല്‍ നിരക്കില്‍ ലഭ്യമാകും. സ്കൂൾ അവധിക്കാലം കഴിയാനിരിക്കെ കുട്ടികൾക്കായി ബാക്ക് ടൂ സ്കൂൾ പ്രൊമോഷൻ കൂടി ഈ ഘട്ടത്തിൽ നടക്കുമെന്ന് മാനേജ്മെന്റ് വക്താക്കൾ അറിയിച്ചു. 50 റിയാലിൽ കൂടുതൽ സ്കൂൾ സാധങ്ങൾ വാങ്ങുമ്പോൾ സ്ക്രാച്ച്ആൻഡ് വിൻ കൂപ്പണിലൂടെ ഉറപ്പായ സമ്മാനം നേടാനുള്ള സുവർണാവസരവും ഈ കാമ്പയിൻ കാലയളവിൽ ലഭ്യമാകും. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവം തീര്‍ക്കും, നിലവില്‍ നടന്നുകൊണ്ടിരുന്ന കൂള്‍ സമ്മര്‍ ആഘോഷത്തിന് പരിസമാപ്തികുറിച്ചുകൊണ്ട് സിറ്റി ഫ്ലവര്‍ ഷോറൂമികളില്‍ നടന്ന വാട്ടര്‍ മെലന്‍ മത്സരത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്, ഭക്ഷ്യ വിഭവങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ ഗാര്‍മെന്റ്സ്, തുടങ്ങി എല്ലാ ഉത്പ്പന്നങ്ങളും ക്രെസി ഡീല്‍ ഓഫറില്‍ ലഭ്യമാകും സിറ്റി ഫ്‌ളവര്‍ നേരത്തെ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓഫര്‍ പ്രൈസിനോടൊപ്പം മറ്റു ഉല്‍പ്പന്നങ്ങളും ലഭ്യമാകും.
ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ വിഭവങ്ങള്‍, ലോകോത്തര നിലവാരമുള്ള ഫ്രഷ് പഴം, പച്ചകറികള്‍ പ്രത്യേകിച്ച് ഇന്ത്യന്‍ പഴങ്ങളും പച്ചക്കറികള്‍, മാംസം, പരമ്പരാഗത വസ്ത്രങ്ങളായ സാരികള്‍, ചുരിദാറുകള്‍ എന്നിവ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്.
സിറ്റി ഫ്ലവറിന്റെ സൗദിയിലെ എല്ലാ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറിലും ഹൈ പ്പെര്‍ മാര്‍ക്കെറ്റുകളിലും ഓഫര്‍ ലഭ്യമാണ് റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു, എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.