റിയാദ്: പഴമയുടെ ഓര്‍മയും പുതുമയുടെ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കാന്‍ റമദാന്‍ സൂഖ് ഒരുങ്ങി. പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തും കച്ചവടത്തിനുളള കേന്ദ്രമാണിത്. സാമൂഹിക ജീവിതത്തില്‍ ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും സൂഖില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പാരമ്പര്യവും പൈതൃകവും ഓര്‍മപ്പെടുത്തുന്ന സൂഖ് ഒരുക്കിയാണ് പ്രമുഖ റീട്ടെയില്‍ വിതരണ
പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ലോകം. 2024 മാര്‍ച്ച് രണ്ടാം വാരം വ്രതമാസം ആരംഭിക്കും. മനസ്സും ശരീരവും ശുദ്ധമാക്കാനുളള വ്രതാനുഷ്ടാനം ആഘോഷപൂര്‍വമാണ് ആചരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ വിപണന മേളകൂടിയാണ് റമദാനിലും തുടര്‍ന്നുളള ഈദ് വേളയിലും അരങ്ങേറുന്നത്. ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. റമദാന് ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും സൂഖില്‍ ലഭ്യമാണ്. സിറ്റി ഫഌര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫെബ്രുവരി 28 മുതലാണ് റമദാന്‍ സൂഖ് ആരംഭിക്കുക.
സിറ്റിഫഌറിന്റെ നാല് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ റിയാദിലെ ബത്ഹയിലും സകാക്ക, ഹായില്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു ഔട്ട് ലെറ്റുകളിലും പ്രത്യേക റമദാന്‍ തമ്പുകളില്‍ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരം ഒരുക്കിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ വിലയില്‍ ധാന്യങ്ങള്‍, പാചക എണ്ണ ഉള്‍പ്പെടെ പത്തിലധികം ഉത്പ്പന്നങ്ങള്‍ അടങ്ങിയ റമദാന്‍ കിറ്റുകളും സുരക്ഷിതമായി സന്തോഷത്തോടെ ഷോപ്പിംഗ് നടത്താന്‍ സിറ്റി ഫ്‌ളവര്‍ പുതുതായി അവതരിപ്പിച്ചിട്ടുള്ള 50, 100, 150 റിയാല്‍ മൂല്യമുളള ഗിഫ്റ്റ് കാര്‍ഡുകളും ലഭ്യമാണ്.
പ്രമോഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്ന ദിവസം മുതല്‍ അവിശ്വനീയമായ കില്ലെര്‍ ഓഫറുകള്‍ ആണ് നല്‍കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇരുനൂറിലധികം റമദാന്‍ ഉത്പ്പന്നങ്ങളാണ് ഏറ്റവും കുറഞ്ഞ് വിലക്ക് ലഭ്യമാക്കുന്നതെന്ന് മാനെജ്‌മെന്റ് അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.