Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ജൂണ്‍ 7ന് ഉദ്ഘാടനം ചെയ്യും

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫഌറിന്റെ യാമ്പു ശാഖ ജൂണ്‍ 7ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വാ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാനക്കറ്റിന് സമീപമാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമാണ് പുതിയ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറില്‍ സജ്ജീകരിച്ചിട്ടുളളത്.

ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിന്റെ വൗചര്‍ നേടാന്‍ അവസരം. ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂണ്‍ 19 വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്ക സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്കുപുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളിലായി ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ ശ്രേണിയാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top