റിയാദ്: ഷിഫ മലയാളി സമാജം 17-ാമത് കേരളോത്സവം ഒഴിവാക്കി. ബലിപെരുന്നാള്‍ അവധി ആഘോഷങ്ങളുടെ ഭാഗമായി ഷിഫയില്‍ സംഘടിപ്പിക്കുന്ന സംാസ്‌കാരികോത്സവമാണ് മാറ്റിവെച്ചത്. ഇതിന് ചെലവഴിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ മാസം രണ്ട് ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തിരുന്നു.
30 വര്‍ഷം റിയാദില്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്ന മണി ആറ്റിങ്ങലിനാണ് സഹായം. നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സഹായം നല്‍കിയത്. അപകടത്തില്‍ പരിക്കേറ്റാണ് ആരോഗ്യ സ്ഥിതി മോശമായത്. മണിയുടെ മകന്‍ ഭിന്നശേഷിക്കാരനും പത്‌നി ഹൃദയ സംബന്ധമായ ചികിത്സയിലുമാണ്.
റിയാദില്‍ ദുരിതത്തില്‍ കഴിഞ്ഞ മണിയെ എസ്എംഎസ് പ്രസിഡന്റ് സാബു പത്തടിയുടെ നേതൃത്വത്തിലുളള സംഘം സ്‌പോണ്‍സറെ കണ്ടു എക്‌സിറ്റ് നേടി. വിമാന ടിക്കറ്റും 57 വയസ്സുകഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങള്‍ക്കുളള പെന്‍ഷനും അനുവദിച്ചു. കമ്മിറ്റി അംഗങ്ങള്‍ നല്‍കിയ 75,000 രൂപ ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപയും മണിക്ക് കൈമാറി.
പ്രമേഹത്തെ തുടര്‍ന്ന് പാദത്തിന് ഗുരുതര പരിക്കേറ്റ് തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് മടങ്ങിയ സജീവനും ചികിത്സാ സഹായം നല്‍കി. അമ്പതിനായിരം രൂപ ഉള്‍പ്പെടെ 2 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തത്.
മണി ചികിത്സാ സഹായം ജോയിന്‍ സെക്രട്ടറി ബിജു മടത്തറ കൈമാറി. സജീവന്‍ ചികിത്സാ സഹായം സന്തോഷ് തിരുവല്ലയും നല്‍കി. ചടങ്ങില്‍ പ്രസിഡണ്ട് സാബു പത്തടി, സെക്രട്ടറി പ്രകാശ് ബാബു വടകര, രക്ഷാധികാരികളായ അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, ഹനീഫ കൂട്ടായി, സൂരജ്ചാത്തന്നൂര്‍, ഷജീര്‍, ബിനീഷ്, ബിജു സി എസ്, സന്തോഷ് തിരുവല്ല, സലീഷ് കൊടുങ്ങല്ലൂര്‍, ദിലീപ് പൊന്‍കുന്നം എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.