Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

കെഎംസിസി താനൂര്‍ ‘തഹ്ഫീസ്’ ക്യാമ്പയിന് തുടക്കം

റിയാദ്: കെഎംസിസി താനൂര്‍ മണ്ഡലം കമ്മിറ്റി ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി തഹ്ഫീസ് എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. മണ്ഡലത്തിലെ താനൂര്‍ മുന്‍സിപ്പാലിറ്റി, ഒഴുര്‍, തനാളുര്‍, നിറമരുതൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം എന്നീ പഞ്ചായത്ത് കെഎംസിസി കമ്മിറ്റികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തകരെ സജ്ജമാക്കും.

ഇതിനായി മിഷന്‍-6 പദ്ധതി നടപ്പിലാക്കും. മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതിനും പഠന സഹായങ്ങള്‍ക്കും എജ്യൂവിങിനും രൂപം നല്‍കി. കെഎംസിസിയുടെയും നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ പ്രവര്‍ത്തകര്‍കിടയില്‍ പ്രചരിപ്പിക്കും. കരുതല്‍ എന്ന പേരില്‍ പ്രവാസികള്‍ക്ക് സമ്പാദ്യ ശീലം വളര്‍ത്തുന്നതിനുളള പദ്ധതികളും നടപ്പിലാക്കും. ‘വിഭജനത്തിന്റെ കാലത്തു ഐക്യത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ രാഷ്ട്രീയ സാമൂഹിക ചര്‍ച്ചകളും സംഘടിപ്പിക്കും.

റിയാദ് കെഎംസിസി ഓഫീസില്‍ നടന്ന സംഗമത്തില്‍ മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് താനൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട ക്യാമ്പയിന്‍ പ്രഖ്യാപിച്ചു. മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് കരിങ്കപ്പാറ പദ്ധതി വിശദീകരിച്ചു. ജില്ലാ കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു. പ്രവര്‍ത്തന ഫണ്ട് കണ്ടെത്തുന്നതിന് നടപ്പിലാക്കുന്ന സമ്മാന പദ്ധതി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര നിര്‍വഹിച്ചു. സെപ്റ്റംബര്‍ 23 ന് നറുക്കെടുപ്പ് നടക്കും. ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ട്ടിവി, പ്രോല്‍സാഹന സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്യും.

റിയാദ് കെഎംസിസി താനൂര്‍ മണ്ഡലം കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഷാഫി വെള്ളച്ചാലിനെ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റങ്ങം ഉസ്മാന്‍ അലി പലത്തിങ്ങല്‍ പൊന്നാട അണിയിച്ചു. ജില്ലാ കെഎംസിസി അംഗങ്ങള്‍ സെക്രട്ടറി ഷാഫി മാസ്റ്റര്‍ ചിറ്റതുപ്പാറ, ഉപാധ്യക്ഷന്‍ ശരീഫ് അരീക്കോട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ട്രഷറര്‍ അപ്പത്തില്‍ കരീം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജാഫര്‍ പൊന്മുണ്ടം, ഷഫീഖ് അപ്പാടെ, ഷുക്കൂര്‍ താനാളൂര്‍, ഷംസു ചാരാത് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇസ്മായില്‍ ഓവുങ്ങല്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി ജെസ്ഫല്‍ പൊന്മുണ്ടം നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top