Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

സ്‌കില്‍ വെരിഫിക്കേഷന്‍; സഹായവുമായി ഇറാം ഗ്രൂപ്

ദമ്മാം: സൗദി തൊഴില്‍ വിസ സ്റ്റാമ്പിംഗിന് സ്‌കില്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ഇറാം ഗ്രൂപ്പ്. ടെസ്റ്റ് പാസാകാന്‍ ഉദ്യോഗാര്‍ത്ഥികളെ സൗദി കേരന്ദമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ് മാര്‍ഗ നിര്‍ദേശം നല്‍കും.

2023 ജൂണ്‍ ഒന്ന് മുതല്‍ സൗദിലേക്കുളള ടെക്‌നിക്കല്‍ ട്രേഡ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സ്‌കില്‍ ടെസ്റ്റ് പാസാകണം. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകൃത സ്‌കില്‍ വെരിഫിക്കേഷന്‍ സെന്ററില്‍ നിന്ന് പ്രഫഷണല്‍ അക്രെഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് റോയല്‍ സൗദി എംബസിയുടെ അറിയിച്ച്.

സൗത്ത് ഇന്ത്യയില്‍ കേരളത്തിലെ ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള എസ്‌പോയര്‍ അക്കാദമിയില്‍ അഞ്ചു ട്രേഡുകള്‍ക്കു ടെസ്റ്റ് നടത്താന്‍ അംഗീകാരമുണ്ട്. പ്ലംബിംഗ്, വെല്‍ഡിങ്, ഇലക്ട്രീഷന്‍, ഓട്ടോമോട്ടീവ് ഇലക്ട്രീഷന്‍, എച്.വി.എ.സി തുടങ്ങിയ ട്രേഡുകളിലാണ് ടെസ്റ്റ് നടത്തുന്നത്. സ്‌കില്‍ ടെസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് www.eramskills.in വെബ് സൈറ്റില്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top