റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംവാദ പരിപാടി ‘റിംഫ് ടോക് സീസണ്‍-3’ ജൂണ്‍ 9ന് നടക്കും. വൈകീട്ട് 7.30ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും.
ലൈഫ് കോച്ച്, പാരന്റിംഗ് അഡൈ്വസര്‍, എന്‍എല്‍പി പ്രാക്ടീഷ്‌നര്‍ തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ച സുഷമ ഷാന്‍ വിഷയം അവതരിപ്പിക്കും. മനസ് പ്രതികരിക്കുന്നത് ഒരാളുടെ മനോഭാവം അനുസരിച്ചാണ്. മനോഭാവത്തിന് പൊസിറ്റീവ്, നെഗറ്റീവ് എന്നീ ഘടകങ്ങളുണ്ട്. വൈകാരികമായി പ്രതികരിക്കുന്നവരും സമചിത്തതയോടെ പെരുമാറുന്നവരുമുണ്ട്. ആരോഗ്യകരമായ മനസിനെ സൃഷ്ടിക്കുന്നത് പൊസീറ്റീവ് ചിന്തകളും സമചിത്തതയും ആണ്. അതിനുളള പരിശീലന കളരിയാണ് റിംഫ് ടോക് മൂന്നാം സീസണ്‍. ശ്രോതാക്കളുമായി സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക. https://forms.gle/wLEQLQGUTqQfR6me7
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.