റിയാദ്: പ്ലസ് ടൂ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ‘എഡ്യൂ ഡ്രൈവ്-2023’ സംഘടിപ്പിക്കുന്നു. ജൂണ്‍ 9ന് ദമ്മാമിലും 10ന് റിയാദിലും നടക്കുന്ന പരിപാടിയില്‍ വിദഗ്ദര്‍ പങ്കെടുക്കും. എംബിബിഎസ് ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ വിവിധ കോഴ്‌സുകള്‍ എഡ്യൂ ഡ്രൈവില്‍ വിശദീകരിക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് കൂടുതല്‍ അറിവ് നേടാന്‍ പരിപാടി സഹായിക്കും.
ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനം യേനപോയ മെഡിക്കല്‍ കൊളെജില്‍ പ്രവേശനം നേടുന്നതിനും അവിടെയുളള വിദഗ്ദരുമായി സംവദിക്കാനും അവസരം ലഭിക്കും. സൗദിയിലുളളവര്‍ കൂടുതല്‍ വിവരങ്ങഭക്ക് +966 532046734 എന്ന നമ്പരില്‍ ബന്ധപ്പെടണം. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ രജിസ്റ്റര്‍ ചെയ്യുക. https://forms.gle/VccNUYQdQ238L86f7
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.