സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ യാമ്പു ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്.

അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വാ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാനക്കറ്റിന് സമീപമാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. സിനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്‌സിക്യൂടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമദ്, ഡയറക്ടര്‍ റാഷിദ് അഹമദ്, ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, ഓപ്പറേഷന്‍സ എജിഎം അഭിലാഷ് നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെടെ മാനേജ്‌മെന്റ് പ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം

കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമാണ് പുതിയ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറില്‍ സജ്ജീകരിച്ചിട്ടുളളത്. ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി വിതരണം ചെയ്തു. 100 റിയാലിന് പര്‍ചേസ് ചെയ്തവര്‍ക്കാണ് 50 റിയാലിന്റെ വൗചര്‍ വിതരണം ചെയ്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂണ്‍ 19 വരെ വിവിധ ഓഫറുകളും സമ്മാനങ്ങളും വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്ക സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്കുപുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, െ്രെഡഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളിലായി ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ ശ്രേണിയാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply