Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

അഗ്‌നിബാധ നേരിടാന്‍ സിവില്‍ ഡിഫന്‍സിന്റെ ‘ഫാള്‍ക്കണ്‍’

റിയാദ്: ഹജ്ജ് വേളയില്‍ സുരക്ഷയൊരുക്കാന്‍ സിവില്‍ ഡിഫന്‍സിന്റെ ‘ഫാല്‍ക്കണ്‍’. അടിയന്തിര സാഹചര്യങ്ങളില്‍ അഗ്‌നിബാധ നേരിടാനാണ് ഫാല്‍ക്കണ്‍ എന്ന പേരില്‍ ഡ്രോണുകളെ വിന്യസിക്കുന്നത്.

ഏറ്റവും മികച്ച സുരക്ഷ ഒരുക്കുന്നതിന് നൂതന സാങ്കേതിക വിദ്യകളാണ് ഈ വര്‍ഷം ഹജ്ജിന് പുണ്യ നഗരങ്ങളില്‍ ഒരുക്കിയിട്ടുളളത്. ഉയരങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളിലും അഗ്‌നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകള്‍ ഉപയോഗിക്കുക. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് സൗദി സിവില്‍ ഡിഫന്‍സിന്റെ കീഴില്‍ വിന്യസിച്ചിട്ടുളള ഡ്രോണുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കിയിട്ടുളളത്.

12 മണിക്കൂര്‍ വരെ ഉയരങ്ങളില്‍ പറക്കാനും 40 കിലോഗ്രാം ഭാരം വഹിക്കാനും ഡ്രോണുകള്‍ക്കു ശേഷിയുണ്ട്. സംയോജിത രക്ഷാപ്രവര്‍ത്തനം, നിയന്ത്രണം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം മള്‍ട്ടിപര്‍പ്പസ് അഗ്‌നിശമന സംവിധാനവും ഡ്രോണുകളില്‍ ഒരുക്കിയിട്ടുണ്ട്. തെര്‍മല്‍ ക്യാമറ, തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്താനും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേയ്ക്കു കൈമാറാനുമുളള സംവിധാനവും ഡ്രോണുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top