
റിയാദ്: കേളി കലാസാംസ്‌കാരിക വേദി വിദ്യാഭ്യാസ പുരസ്‌ക്കാരം ‘പ്രതീക്ഷ’ വിതരണോദ്ഘാടനം റിയാദില്‍ നടന്നു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷഹനാസ് സഹില്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന മാര്‍ക്ക് മാത്രമല്ല വിജയത്തിന്റെ മാനദണ്ഡമെന്ന് അവര്‍ പറഞ്ഞു. ആയിരുന്നെങ്കില്‍ എഡിസനെയും ഐന്‍സ്റ്റീനെയും പഠിക്കേണ്ടി വരില്ലായിരുന്നു. നിശ്ചിത മാര്‍ക്ക് എന്ന മാനദണ്ഡം ഇല്ലാതെ വിജയികളെ അനുമോദിക്കുന്ന കേളിയെ അവര്‍ അഭിനന്ദിച്ചു.

പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉപരി പഠനത്തിന് അര്‍ഹരായ കേളി അംഗങ്ങളുടെ മക്കള്‍ക്കാണ് പ്രതീക്ഷ പുരസ്‌കാരം. റിയാദില്‍ നിന്നു പ്ലസ് ടുവിന് 11ഉും പത്താം തരത്തില്‍ 8 കുട്ടികളുമടക്കം 19 വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. ക്യാഷ് അവാര്‍ഡും പ്രശംസാ ഫലവും അടങ്ങുന്നതാണ് പ്രതീക്ഷ പുരസ്‌കാരം. റിയാദിലെ വിജയികള്‍ക്ക് പുറമെ കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി കേളി അംഗങ്ങളുടെ 216 കുട്ടികള്‍ പുരസ്‌കാരത്തിന് അര്‍ഹരായി. കേളത്തിലെ വിതരണം ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും.

യോഗത്തില്‍ കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആക്റ്റിങ് സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും പ്രതീക്ഷ കോര്‍ഡിനേറ്റര്‍ സതീഷ് കുമാര്‍ വളവില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.