
ജിദ്ദ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിന് കലാലയം സാംസ്‌കാരിക വേദി ‘ഗ്രീന്‍ പള്‍സ്’ ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്ലോബല്‍ കലാലയം സാംസ്‌കാരിക വേദി ‘ഗ്രീന്‍ പള്‍സ്’ ക്യാമ്പയിന്‍ 23 രാജ്യങ്ങളില്‍ നടത്തുന്നുണ്ട്. ജൂണ്‍ 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ പടിഞ്ഞാറന്‍ സൗദിയിലെ 100 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. 10 സോണ്‍ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പരിസ്ഥിതി സൗഹൃദ സഭകള്‍’ നടക്കും.

പൊതുജനങ്ങളില്‍ പരിസ്ഥിതി അവബോധം വര്‍ധിപ്പിക്കുന്നതിന് ഷൈനിംഗ് നെസ്റ്റ്, ഗ്രീന്‍ ഗിഫ്റ്റ് തുടങ്ങിയ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഷൈനിംഗ് നെസ്റ്റ് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കും. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത സമ്മാനങ്ങള്‍ കൈമാറ്റം ചെയ്ത് പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കുകയാണ് ‘ഗ്രീന്‍ ഗിഫ്റ്റി’ന്റെ ലക്ഷ്യം.

ഗ്രീന്‍ പള്‍സ് ക്യാമ്പയിനിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കാനാണ് ശ്രമം. പരിസ്ഥിതി സൗഹൃദ സഭകളില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മരം നടല്‍, മാലിന്യ നിര്‍മാര്‍ജനം, പരിസര ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന്റെ ഭാഗമായിനടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.