
റിയാദ്: രുചിവൈവിധ്യങ്ങളുടെ കലവറയൊരുക്കി ‘മഞ്ചീസ്’ ഫാസ്റ്റ് ഫുഡ് ശൃംഖല റിയാദ് ബത്ഹയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എലിക്‌സര്‍ പോളിക്ലിനിക് കോംപ്ലക്‌സിലെ ഗ്രൗണ്ട് ഫോറിലാണ് റിയാദിലെ രണ്ടാമത് ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. സിറ്റിഫ്‌ളവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുറൈമീല്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.

മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്ട്രഷന്‍ ഓഫീസര്‍ അന്‍വര്‍ സാദത്ത്, സിനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ലാല്‍ എന്‍ എസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, മഞ്ചീസ് സ്‌റ്റോര്‍ മാനേജര്‍മാരായ മുഹമ്മദ് അലി, സിജോ എന്നിവര്‍ സന്നിഹിതരായിരുന്നു.

വിവിധ തരം ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ അണിനിരത്തി ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന മഞ്ചീസ് ഫാസ്റ്റ് ഫുഡ് ഭക്ഷണ പ്രേമികള്‍ക്ക് രുചിയുടെ പുത്തന്‍ അനുഭവമാണ് സമ്മാനിക്കുന്നത്. വിവിധതരം ഫ്രഷ് ജൂസ്, ഡെസേര്‍ട്ട് ഇനങ്ങള്‍, കിഡ്‌സ് സ്‌പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ് സാന്‍ഡ്‌വിച്ച്, പൊട്ടറ്റൊസ്, ബര്‍ഗര്‍, തുടങ്ങി സ്‌പെഷ്യല്‍ മീല്‍സും മഞ്ചീസ് വിഭവങ്ങളുടെ ശ്രേണിയില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം മഞ്ചീസ് വിഭവങ്ങള്‍ ആസ്വദിക്കാനുളള ഡൈനിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മഞ്ചീസിന്റെ ഏഴാമത് ശാഖയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സൗദിയിലെ റിയാദ് മന്‍സൂറ, ബത്ഹ, ജുബൈല്‍, ദമ്മാം, ബുറൈദ, യാമ്പു എന്നിവയ്ക്കു പുറമെ ബഹ്‌റൈനിലും മഞ്ചീസിന് ശാഖകളുണ്ട്. സൗദിയിലെ നജറാന്‍, ഹായില്‍ എന്നിവിടങ്ങളില്‍ ശാഖകള്‍ തുറക്കുമെന്നും മാനെജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.