
റിയാദ്: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന്റെ ഭാഗമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി വാട്ടര്‍ കളര്‍ മത്സരം, പൊതുസമൂഹത്തിനു പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് മുന്‍പ് ലഭിക്കുന്ന എന്‍ട്രികളില്‍ നിന്ന് ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകമായ ഉപഹാരങ്ങള്‍ സമ്മാനിക്കും.

വാട്ടര്‍ കളര്‍ (സബ് ജൂനിയര്‍) 1 മുതല്‍ 4 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍, (ജൂനിയര്‍) 5 – 7 ക്ലാസുകള്‍, (സീനിയര്‍) 8 – 12 ക്ലാസുകള്‍. പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം. എന്‍ട്രികള്‍ +966 569154934 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ അയക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.