Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

പാലക്കാട് കൂട്ടായ്മ; സുരേഷ് പ്രസിഡന്റ്

റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപീകരിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൂട്ടായ്മയുടെ ലോഗോ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് പ്രകാശനം ചെയ്തു.

ഷാഹുല്‍ഹമീദ് തെന്നിലാപുരം (ചെയര്‍മാന്‍), സുരേഷ് പാലക്കാട് (പ്രസിഡന്റ്), അബ്ദുല്ല (അബു അനസ്/ജനറല്‍ സെകട്ടറി), നെന്മാറ കൈറാടി (ട്രഷര്‍), മുഹമ്മദ് മസ്താന്‍ മേലാര്‍കോട്, നിസാം ആലത്തൂര്‍ തോണിപ്പാടം, കെപി മുസ്തഫ പട്ടാമ്പി (വൈ പ്രസിഡന്റുമാര്‍), വിനോദ് ചിറ്റിലഞ്ചേരി, നൂറുല്‍ ഹമീദ് നെന്മാറ, ജാഷിര്‍ പരുത്തിപ്പുള്ളി,

റഫീഖ് തോലന്നൂര്‍ (ജോയിന്‍ സെക്രട്ടറിമാര്‍), മുജീബ് ചുട്ടിപ്പാറ, ധനജ്ഞന്‍ മേലാര്‍കോട് (അസിറ്റന്റ് ട്രഷറര്‍മാര്‍), റിയാസ് പറളി, ഷാഫികൊഴിഞ്ഞാമ്പാറ, ഷാജഹാന്‍ പാലക്കാട് യാക്കര (രക്ഷാധി കാരികള്‍) എന്നിവരാണ് ഭാരവാഹികള്‍.

വിവിധ കണ്‍വീനര്‍മാരായി ശിവദാസ് ചെര്‍പ്പുള്ളശ്ശേരി, ജലീല്‍ നെന്മാറ പേഴുംപാറ (എഡിറ്റിംങ്ങ് ആന്റ് ഫോട്ടോഗ്രാഫി), കുഞ്ഞഹമ്മദ്മാഷ് (എന്റര്‍ടൈന്‍മെന്റ്) എന്നിവരെയും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top