
റിയാദ്: എആര്‍ നഗര്‍ പഞ്ചായത്ത് കെഎംസിസി ‘ജല്‍സ’ പ്രവര്‍ത്തക സംഗമം ബത്ഹയിലെ ഡിമോറ ഹാളില്‍ നടന്നു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘സ്വതം സമന്വയം അതിജീവനം’ പ്രമേയത്തില്‍ നടക്കുന്ന ‘റൂട്ട്-106’ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തക സംഗമം.

പ്രസിഡന്റ് നാസര്‍ പൈനാട്ടില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുറുങ്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗകത്ത് കടമ്പോട്ട് പ്രമേയ പ്രഭാഷണം നടത്തി.

ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ യാത്ര തിരിക്കുന്ന പഞ്ചായത്ത് കെഎംസിസി പ്രസിഡന്റും വേങ്ങര മണ്ഡലം വൈസ് പ്രസിഡന്റുമായ നാസര്‍ പൈനാട്ടിലിന് യാത്രയയപ്പ് നല്‍കി. 2022-24 കാലയളവിലെ പ്രവര്‍ത്തന, സാമ്പത്തിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പികെ അവതരിപ്പിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര, മണ്ഡലം ട്രഷറര്‍ സഫീര്‍ മോന്‍ ആട്ടീരി, മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഷബീര്‍ അലി ജാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

നൗഷാദ് ചാക്കീരി, നജ്മുദ്ദീന്‍ അരീക്കാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുല്‍ഫിക്കര്‍ പി ഇ, യാസിര്‍ ടി കെ, സിദ്ദീഖ് കെ ടി, ഫറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി. കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അലി വികെ സ്വാഗതവും ട്രഷറര്‍ ഷെരീഫ് വി നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.