
റിയാദ്: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. പ്രവാസി വിദ്യാര്‍ത്ഥികള്‍, ഒഐസിസി കുടുംബത്തിലെ റിയാദിലെയും നാട്ടിലെയും വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.

ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ആദരവ് 2025’ പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പരിപാടി അല്‍ റയാന്‍ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഷ്ത്താഖ് മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഡ്യൂണ്‍സ് ഇന്റ്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സംഗീത അനൂപ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ രഘുനാഥ് പറശനിക്കടവ് ആമുഖം പറഞ്ഞു.

യഹിയ കൊടുങ്ങല്ലൂര്‍, അഡ്വ. എല്‍ കെ അജിത്ത്, സുരേഷ് ശങ്കര്‍, അബ്ദുള്ള വല്ലാഞ്ചിറ, സജീര്‍ പൂന്തുറ, ഷുക്കൂര്‍ ആലുവ, ബാലു കുട്ടന്‍, അബ്ദുല്‍ കരീം കൊടുവള്ളി, മൃദുല വിനീഷ്, സ്മിത മുഹിയിദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍ നന്ദിയും പറഞ്ഞു.

ഹൈഫ ജൂലിനര്‍ അബ്ദുല്‍ കരീം, സാമിയ സാജിദ ഷഫീര്‍, അനു റോസ് ജോമോന്‍, മുന ഖാലിദ്,ഹിബ യു ആര്‍ റഹ്മാന്‍, അഫ്‌ല മുസ്തഫ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. റഹ്മാന്‍ മുനമ്പത്ത്, സലീം അര്‍ത്തിയില്‍, ഷാനവാസ് മുനമ്പത്ത്, സൈഫ് കായങ്കുളം, ഹക്കീം പട്ടാമ്പി, രാജു പാപ്പുള്ളി എന്നിവര്‍ ഉപഹാരം വിതരണം ചെയ്തു.

വിവിധ ജില്ലകളില്‍ നിന്നു വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്യു എറണാകുളം, നാസര്‍ വലപ്പാട്, ഷാജി മടത്തില്‍, ഉമര്‍ ഷരീഫ്, അന്‍സാര്‍ വര്‍ക്കല, ബാബുക്കുട്ടി, നസീര്‍ ഹനീഫ, സിജോ ചാക്കോ, ഹരീന്ദ്രന്‍ പയ്യന്നൂര്‍, വഹീദ് വാഴക്കാട്, മൊയ്തീന്‍ മണ്ണാര്‍ക്കാട് എന്നിവര്‍ വിതരണം ചെയ്തു. അശ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹ്മാന്‍, ബഷീര്‍ കോട്ടക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ ലെയ്‌സ് തുടങ്ങിയവര്‍നേതൃത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.