Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ഹാജിമാര്‍ക്ക് കൈതാങ്ങൊരുക്കി ‘ലബ്ബൈക്ക്’ ആപ്പ്; പരിശീലനം പൂര്‍ത്തിയാക്കി ഐസിഎഫ് വളന്റിയര്‍ കോര്‍

ജിദ്ദ: മിനായില്‍ സന്നദ്ധ സേവനത്തിന് ഐസിഫ്-ആര്‍എസ്‌സി ഹജ്ജ് വളണ്ടിയര്‍ കോര്‍ പരിശീലനംപൂര്‍ത്തിയാക്കി. ഡിജിറ്റല്‍ മാപ് പഠനം, മിനായിലെ പ്രവര്‍ത്തന മേഖലകള്‍, പ്രധാനപ്പെട്ട ലൊക്കേഷനുകള്‍, ലാന്‍ഡ് മാര്‍ക്കുകള്‍, പ്രഥമ ശുശ്രൂഷ രീതികള്‍, ക്രൈസിസ് മാനേജ്‌മെന്റ് പാഠങ്ങള്‍, മൊബൈല്‍ ആപ്പ് പരിശീലനം തുടങ്ങി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വ്യത്യസ്ത സെഷനുകളിലായിരുന്നു പരിശീലനം. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ളണ്ടിയര്‍മാരും സൗദിയിലെ വിവിധ കേന്ദ്രങ്ങളിലായി രണ്ടു ഘട്ട പരിശീലങ്ങളാണ് പൂര്‍ത്തിയാക്കിയത്.

മക്കയില്‍ സേവനം ചെയ്യുന്ന വളണ്ടിയര്‍മാര്‍ അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലെ സേവന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കും, മിനയിലേക്ക് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ക്ക് എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീല്‍ ചെയര്‍ സേവനങ്ങള്‍, മെഡിക്കല്‍ വിങ്, ഹെല്‍പ്‌ഡെസ്‌ക്, സ്‌കോളേഴ്‌സ് വിംഗ്, മിസ്സിംഗ് ഹാജീസ് കോഓര്‍ഡിനേഷന്‍ ടീം എന്നിവയ്ക്കു സഹായകമായ വിവിധ സംവിധങ്ങളോടെയാണ് മിന ഓപ്പറേഷന്‍.

വളണ്ടിയര്‍ സേവനം കൂടുതകള്‍ കാര്യക്ഷമ മാകുന്നതിനു നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഐസിഎഫ്-ആര്‍എസ്‌സി ഹജ് വളണ്ടിയര്‍ കോറിന് കീഴില്‍ ലബൈക്ക് ഹജ്ജ് നാവിഗേറ്റര്‍ ആപ് വിശുദ്ധ നഗരങ്ങളില്‍ സേവനം ചെയ്യുന്ന വളണ്ടിയര്‍മാര്‍ ഹാജിമാര്‍ക്ക് അവരുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യും. അതിന്റെ ഉപയോഗങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഹജ്ജ് യാത്രക്കിടയില്‍ മക്കയിലെയും മദീനയിലെയും പ്രധാന പുണ്യസ്ഥലങ്ങളിലേക്കുള്ള വിവരണം, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഹോസ്പിറ്റലുകള്‍, മക്കയിലെ ഗവണ്മെന്റ് ഹോസ്പിറ്റലുകള്‍, മക്കയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, തീര്‍ത്ഥാടകര്‍ക്ക് അവരുടെ ലൊക്കേഷനുകള്‍, ഹോട്ടലുകള്‍, മക്കയിലെ അസ്സീസിയ ഉള്‍പ്പടെയുള്ള പ്രധാന സ്ഥലങ്ങളിലെ ബില്‍ഡിംഗ്, മിനായിലെ ടെന്റുകള്‍, ഹറമിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും ആശ്രയിക്കേണ്ട ബസ് സ്റ്റാന്റുകളുടെ വിവരങ്ങള്‍, ബാഗുകള്‍ നഷ്ടപെട്ടാല്‍ ലഭിക്കുന്ന സ്ഥലങ്ങള്‍, മക്കയിലെ റെസ്‌റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി പ്രധാന സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെയും ലൊക്കേഷനുകള്‍ തുടങ്ങി ഹാജിമാര്‍ക്ക് ആവശ്യമായ മുഴുവന്‍ വിവങ്ങളും ലഭ്യമാകുന്നവിധത്തിലാണ് ലബ്ബൈക്ക് ഹജ്ജ് നാവിഗേറ്റര്‍ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്.

വഴിതെറ്റിയ ഹാജിമാര്‍ക്ക് ലബ്ബൈക്ക് ആപില്‍ സജ്ജീകരിച്ചിരിക്കുന്ന എസ്ഒഎസ് ബട്ടണ്‍ അമര്‍ത്തിയാല്‍ അവര്‍ നില്‍ക്കുന്ന ലൊക്കേഷന്‍ എച്ച്‌വിസി ഹെല്പ് ഡെസ്‌ക്ക് നമ്പറില്‍ എത്തുകയും അതുവഴി കാണാതായവരെ വേഗത്തില്‍ കണ്ടെത്താനും കഴിയും. ഓരോ ദിവസവും വരുന്ന ഹാജിമാരുടെ ഫ്‌ളൈറ്റ് ഷെഡ്യൂളുകളും, ഹാജിമാര്‍ക്ക് ആവശ്യമുള്ള പ്രധാന നോട്ടിഫിക്കേഷനുകള്‍ എത്തുന്ന സംവിദാനങ്ങളും, വളണ്ടിയര്‍മാരുടെ സേവനം ലഭിക്കാനുള്ള ഓട്ടോമാറ്റിക്ക് കാള്‍ ബട്ടനുകളും ഉള്‍പ്പെടെ ഹാജിമാര്‍ക്കും വളണ്ടിയേഴ്‌സിനും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് മൊബൈല്‍ ആപ്. ആന്‍ഡ്രോയിഡ്, ഐഒഎസ് സ്‌റ്റോറുകളില്‍ ലബ്ബൈക് ആപ് ലഭ്യമാണ്.

മുഹ്‌സിന്‍ സഖാഫി, യഹിയ ഖലീല്‍ നൂറാനി, മന്‍സൂര്‍ ചുണ്ടമ്പറ്റ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സൈനുല്‍ ആബിദീന്‍ തങ്ങള്‍, സാദിഖ് ചാലിയാര്‍, നൗഫല്‍ മുസ്‌ലിയാര്‍, ജാബിര്‍ നഈമി, അബു മിസ്ബാഹ് ഐക്കരപ്പടി എന്നിവര്‍സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top