
റിയാദ്: സൗദിയിലെ അസീര്‍ പ്രവിശ്യയിലെ ബിഷയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കാസറഗോഡ് കുമ്പളക്കോട് ഏണിയാടി ബഷീര്‍ (41) ആണ് മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം.

ടാക്‌സി ഡ്രൈവറായ ബഷീറിന്റെ താമസ കേന്ദ്രത്തിനു അടുത്ത് വാഹനം ക്ലീന്‍ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോഷണ ശ്രമം ആണോ എന്ന് വ്യക്തമല്ല. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് റൗണ്ട് വെടിയൊച്ച കേട്ടതായി സമീപത്തെ മുറിയിലുളള പാകിസ്ഥാന്‍ പൗന്‍ പറഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബഷീറിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സുഹൃത്തുക്കളും സുഡാന്‍ പൗരനും ചേര്‍ന്ന് ബഷീറുമായി കാറില്‍ അടുത്ത പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി. പൊലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും കെഎംസിസി ബിഷ പ്രസിഡന്റ് ഹംസ കണ്ണൂര്‍ സഹായവുമായി രംഗത്തുണ്ട്. മുഹമ്മദ് മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നസ്രിയ, മക്കള്‍: ഫിദ, ആദില്‍

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.