
റിയാദ്: സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ പതിമൂന്നാം വാര്‍ഷികം വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി രക്ഷാധികാരി അനീഷ് അബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് (സോനഗോള്‍ഡ്) മുഖ്യതിഥി ആയിരുന്നു.

ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബേബി തോമസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു ബിബി ജോയ്, ശിഹാബ് കൊട്ട്കാട്, പുഷ്പരാജ്, മൃദൂല വിനീഷ്, ഡോ. മുഹമ്മദ് അല്‍ റഷീദ്, ഡോമനിക്ക്ക് സാവിയോ, ജോണി തോമസ്, അജീഷ് രവി, ബിനോയ് ഉലഹന്നാന്‍, ജാസ്മിന്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

സോനാ ഗോള്‍ഡ് ശ്രീജിത്തിന് രക്ഷധികാരി അനീഷ് അബ്രഹാമും റിയാദ് കലാഭവന്‍ ഷാരോണ്‍ ഷരീഫിന് വെല്‍ഫയര്‍ കണ്‍വീനവര്‍ സിജോയ് ചാക്കോയും, യുഎന്‍എ ബിബിന്‍ ജോയ്ക്ക് പോഗ്രാംകണ്‍വീനര്‍ രഞ്ജു പീച്ചിഞ്ചേരി ഉപഹാരങ്ങള്‍ സമ്മാനിച്ചു.

എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയില്‍ മികച്ച വിജയം നേടിയ അലക്‌സ് ബേബി, ക്രിസ്റ്റിന ജേകബ്, ബിനീഷ നിഷ, ബിന്നി ജോര്‍ജ് എന്നിവരെ ജോയിന്റ് സെക്രട്ടറി ആന്‍സന്‍ ജയിംസ്, ജോയിന്റ് ട്രഷറര്‍ മുരുകന്‍ പിള്ള, എക്‌സിക്യൂട്ടീവ് മെമ്പര്‍ ശോശാമ്മ, ജിജിമോന്‍ എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.

സുരേന്ദ്രന്‍, നിഷാന്ത്, ഗീത, എല്‍ബിന്‍ കുര്യകോസ്, അജിഷ് അശോക്, ലിജി, അന്‍ജു, ഫൗസി, അനു, നാന്‍സി, അബി, സൗമ്യ, ബാബു ജോസഫ്, ബിജി, നൗഷാദ്, റഫീഖ് കൊച്ചി, മാത്തുകുട്ടി, ബിദേഷ്, നിമ്മി, നിവേദിത, അനുശ്രീ, കാവ്യ, ഷാമോന്‍, സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

സംഗീത വിരുന്ന്, കവിതാ ആലാപനം, ഡിജെ റോബിന്‍, തങ്കച്ചന്‍ വര്‍ഗീസ് (ഓര്‍ക്കസ്ട്രാ), ശിക്കാരിമേളം (റിയാദ് ടാക്കിസ്) എന്നിവയും അരങ്ങേറി. ആന്‍ മേരിയ ബേബിയുടെ പ്രാത്ഥന ഗാനം ആലപിച്ചു. ജോയിന്റ് സെക്രട്ടറി ഷിജി ഫ്രാന്‍സിസ് സ്വാഗതവും കോഡിനേറ്റര്‍ ജിന്റോ തോമസ് നന്ദിയും പറഞ്ഞു. ദീപ, രജിത എന്നിവര്‍ അവതാരകരായിരുന്നു.

ജീവകാരുണ്യ കൂപ്പണ്‍ നറുക്കെടുപ്പില്‍ സൗമ്യ ബാബു, മുരുകന്‍ പിള്ള, ആഷിദ, ജോസെലിന്‍, റയന്‍ രെഞ്ചു എന്നിവര്‍ സമ്മാനത്തിന് അര്‍ഹരായി. വിവിധ കലാപരിപാടികള്‍, റിയാദ് കലാഭവന്‍ അവതരിപ്പിച്ച ഇരകള്‍ ലഘുനാടകം, ശ്രീലാല്‍ന്റെ മാജിക് ഷോ, വിവിധ നൃത്തനൃത്യങ്ങള്‍,
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.