
ദുബായ്: അബുദാബിയിലെ സംഗീത കൂട്ടായ്മ ‘ആര്‍ട്ട് ഫാക്ടറി’ ഒരുക്കുന്ന ‘ഈദിന്‍ പ്രകാശം’ സംഗീത ആല്‍ബം ജൂണ്‍ 4ന് പ്രകാശനം ചെയ്യും. യുവ ഗായകന്‍ ഷാഹുല്‍ പുന്നക്കല്‍, ഗായിക നസ്മിജ ഇബ്രാഹിം എന്നിവര്‍ ആലപിച്ച പെരുന്നാള്‍ ഗാനം രചിച്ചത് അധ്യാപികയായ അസ്‌നാ അലി വാഫിയ്യ ആണ്. ഇഒ ഫഹദ് ആണ് സംഗീതവും ഓര്‍ക്കസ്ട്രയും നിര്‍വ്വഹിച്ചത്.

നിരവധി സംഗീത ദൃശ്യാ ആവിഷ്‌കാരങ്ങള്‍ ഒരുക്കിയ മാധ്യമ പ്രവര്‍ത്തകന്‍ പി. എം. അബ്ദുല്‍ റഹിമാന്‍ ആണ് ആല്‍ബം സംവിധാനം ചെയ്തത്. കലാ സാംസ്‌കാരിക പ്രവര്‍ത്തകരായ ലത്തീഫ് പാലസ്, കെ പി ശരീഫ് ഫര്‍ദാന്‍ എന്നിവരാണ് അല്‍ബം നിര്‍മ്മിച്ചത്.

ഷാഫി മംഗലം, സിറാജ് എടപ്പാള്‍, ഷാനവാസ് ചെന്ത്രാപ്പിന്നി, സിവിഎം ഫത്താഹ്, സുലൈമാന്‍, സഹദ് അഞ്ചില്ലത്ത്, പി. എം. മുസ്തഫ തുടങ്ങി ഇരുപതിലധികം കലാ കാരന്മാരാണ് അണിയറയില്‍ പ്രവര്‍ത്തിഉത്. ഓണ്‍ലൈന്‍ ചാനല്‍ എസ്സാര്‍ മീഡിയയിലാണ് ആല്‍ബംറിലീസ്ചെയ്യുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.