
റിയാദ്: വേങ്ങര പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തക സംഗമം ‘വേങ്ങരോത്സവ് 2025’ എക്‌സിറ്റ് 18 സആദ വിശ്രമ കേന്ദ്രത്തില്‍ നടന്നു. പ്രവര്‍ത്തക സംഗമം, ഫാമിലി മീറ്റ്, കുട്ടികള്‍ക്കുള്ള മത്സരം എന്നിവ നടന്നു. ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്ന് കണ്ണൂരിശല്‍ മുട്ടിപ്പാട്ട് സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ടും അരങ്ങേറി. മണ്ഡലം പ്രസിഡന്റ് നജുമുദ്ധീന്‍ അരീക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈര്‍ കുറ്റൂര്‍ അധ്യക്ഷത വഹിച്ചു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘സ്വതം സമന്വയം അതിജീവനം’ പ്രമേയത്തില്‍ നടക്കുന്ന ‘റൂട്ട് 106’ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തക സംഗമം. സൗദി കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കടമ്പോട്ട് ഷൗക്കതത്ത് എന്നിവര്‍ക്കുള്ള പഞ്ചായത്ത് കെഎംസിസിയുടെ സ്‌നേഹാദരം നിയോജകമണ്ഡലം ചെയര്‍മാന്‍ അഷ്‌റഫ് ടി ടി, ജില്ലാ കെഎംസിസി സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ നൗഷാദ് ചക്കാല എന്നിവര്‍ സമ്മാനിച്ചു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കുടുംബിനികളും കുട്ടികളുമടക്കം നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുഹമ്മദ് വേങ്ങര, ഷൗക്കത്ത് കടമ്പോട്ട് എന്നിവര്‍ സ്‌നേഹാദരത്തിന് മറുപടി പറഞ്ഞു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുറുങ്കാട്ടില്‍, നൗഷാദ് ചാക്കീരി, മണ്ഡലം ട്രഷറര്‍ സഫീര്‍ ആട്ടീരി, മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷബീറലി ജാസ് എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിക്ക് വി കെ ബഷീര്‍, യു കെ ഹസീബ്, സൈദലവി അരീക്കന്‍, ഇക്ബാല്‍ വലിയോറ, നവാസ് മണ്ടോട്ടില്‍, നിഷാദ് ചക്കാല, റാഫി പന്താര, ഷുക്കൂര്‍ ഏറിയാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി മുഷ്താഖ് സ്വാഗതവും ട്രഷറര്‍ ഇ കെ ഷക്കീര്‍ നന്ദിയും പറഞ്ഞു. യാസിര്‍ അരീക്കന്‍ ഖിറാഅത് നടത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.