
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ച കോഴിക്കോട് മുക്കം മണാശ്ശേരി കരിമ്പലങ്ങോട്ട് റുബീനയുടെ (35) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മുത്താലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

ജുബൈലില്‍ ഫഌറ്റില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷമാണ് മരണം. സ്‌കൂളില്‍ നിന്നു മക്കള്‍ വീട്ടിലെത്തി കോളിംഗ് ബെല്‍ മുഴക്കിയിട്ടും തുറന്നില്ല. കുട്ടികളുടെ കൈവശം സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് അകത്തു കടന്നപ്പോഴാണ് ഉമ്മ മരിച്ചുകിടക്കുന്നതാണ് കണ്ടത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.