
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളില്‍ ഒലയ്യ മേഖലയിലെ സുലൈമാനിയ, തഹ് ലിയ, ഒലയ്യ എന്നീ യൂണിറ്റ് സമ്മേളനങ്ങള്‍ വസാനിച്ചു. മലാസ് ഏരിയയിലെ ആദ്യ മേഖലാ കമ്മറ്റി ഒലയ്യക്ക് കീഴില്‍ മൂന്ന് യുണൈറ്റുകളാണ് ഉള്ളത്. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ പേരിലുള്ള നഗറില്‍ നടന്ന സുലൈമാനിയ യൂണിറ്റ് സമ്മേളനം ചില്ല കോഓര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അബ്‌സിന്‍ അസ്‌ലം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂണിറ്റ് നിര്‍വാഹക സമിതി അംഗം ഷാനവാസ് പള്ളിപ്പുറത്തെയില്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ സമീര്‍ മൂസ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

കേന്ദ്ര കമ്മറ്റി അംഗം സതീഷ്‌കുമാര്‍ വളവില്‍ സംഘടനാ റിപ്പോര്‍ട്ടും, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി മറുപടിയും പറഞ്ഞു. പുതിയ സെക്രട്ടറിയായി ഷാനവാസ് പള്ളിപ്പുറത്തെയിലിനെയും, പ്രസിഡണ്ടായി സമീര്‍ മൂസയെയും, ട്രഷററായി ബിജിന്‍ രാജനെയും സമ്മേളനം തിരഞ്ഞെടുത്തു. നിജിത്ത് കുമാര്‍, തഷിന്‍ ഹനീഫ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

സീതാറാം യെച്ചൂരി നഗറില്‍ നടന്ന ഒലയ്യ യൂനിറ്റ് സമ്മേളനം ഒലയ്യ രക്ഷാധികാരി അംഗം എം. മജീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ലബീബ് മാഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി അമര്‍ പൂളക്കല്‍ റിപ്പോര്‍ട്ടും, സുരേഷ് പള്ളിയാലില്‍ വരവ് ചിലവ് കണക്കും ബത്ത ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ഷുഹൈബ് സി ടി, ഇസ്ഹാഖ് ശഹീദ്, ശരീഫ് ഏലംകുളം എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി ലബീബ് മാഞ്ചേരിയേയും,പ്രസിഡണ്ടായി അമര്‍ പൂളക്കലിനെയും, ട്രഷറരായി സുരേഷ് പള്ളിയാലിനെയും സമ്മേളനം തിരഞ്ഞെടുത്തു.

കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന തഹ്‌ലിയ യൂണിറ്റ് കണ്‍വെന്‍ഷന്‍ ചില്ല കോഓര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സുലൈമാന്‍ പേരനോട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂണിറ്റ് സെക്രട്ടറി മുരളീ കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പ്രശാന്ത് ബാലകൃഷ്ണന്‍ വരവ് ചിലവ് കണക്കും കേന്ദ്ര കമ്മറ്റി അംഗം നസീര്‍ മുള്ളൂര്‍ക്കര സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. മാത്യു സാമുവല്‍, അതുല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. മുരളീ കൃഷ്ണനെ സെക്രട്ടറിയയും സുലൈമാന്‍ പേരനോടിനെ പ്രസിഡണ്ടായും പ്രശാന്ത് ബാലകൃഷ്ണനെ ട്രഷററായും സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.