Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

‘എടപ്പ’ വനിതാ വേദി രക്ത ദാന ക്യാമ്പ്

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) വനിത വേദി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സഹല്‍ പെരുമ്പാവൂര്‍, വനിതാ വേദി കോഓര്‍ഡിനേറ്റര്‍ നൗറീന്‍ ഷാ, നെജു കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ബ്ലഡ് ഡോണഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് നസ്രിയ ജിബിന്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി വൈസ് പ്രസിഡന്റ് കാര്‍ത്തിക രാജ് ആമുഖ പ്രഭാഷണം നടത്തി. ഡോ. ആമിന സെറിന്‍ ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ മുനമ്പത്ത് (ഫോര്‍ക്ക), സുരേന്ദ്രന്‍ (എന്‍ആര്‍കെ) ഷുക്കൂര്‍ ആലുവ, (ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി), മുഹമ്മദാലി മരോട്ടിക്കല്‍ (പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍), ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), കെബി ഷാജി (കൊച്ചിന്‍ കൂട്ടായ്മ), അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി എറണാകുളം ജില്ല), കബീര്‍ പട്ടാമ്പി, എടപ്പാ ചെയര്‍മാന്‍ അലി ആലുവ, പ്രസിഡന്റ് കരീം കാനാമ്പുറം, സെക്രട്ടറി സുഭാഷ് കെ അമ്പാട്ട്, സൗമ്യ തോമസ്, ജിബിന്‍ സമദ് കൊച്ചി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മിനുജ മുഹമ്മദ്, കാര്‍ത്തിക എസ് രാജ്, ആതിര എം നായര്‍, ജിയ ജോസ്, സഫ്‌ന അമീര്‍, മിനി വകീല്‍, സ്വപ്‌ന ഷുക്കൂര്‍, നൗറിന്‍ ഷാ, മെമ്പര്‍മാരായ നിത ഹിദാശ്, സുജ ഗോപകുമാര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

ഡോ. ആമിന സെറിനയ്ക്കുള്ള ഉപഹാരം രക്ഷാധികാരി സ്വപ്‌ന ഷുക്കൂറും, ബഌഡ് ബാങ്ക് സ്‌പെഷ്യലിസ്റ്റ് ഖാലിദ് ഇബ്രാഹിം സാവബിയ്ക്കുള്ള മൊമെന്റോ ഉപഹാരം നസ്രിയ ജിബിന്‍, നൗറീന്‍ ഷാ, നെജു കബീര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

ഭാരവാഹികളായ സലാം പെരുമ്പാവൂര്‍, ഡോമിനിക് സാവിയോ, അമീര്‍ കാക്കനാട്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ബിനു തോമസ്, നിഷാദ് ചെറുവട്ടൂര്‍, ഡോ. അമൃത സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ജിയാ ജോസ് സ്വാഗതവും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സഹല്‍ പെരുമ്പാവൂര്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top