Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

മോഡേണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

റിയാദ്: സി.ബി.എസ്.ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂള്‍ മാനേജിങ് ഡയക്ടര്‍ ഡോ. ടി.പി മുഹമ്മദ് ഉപഹാരം സമ്മാനിച്ചു. 97.2 ശതമാനം മാര്‍ക്ക് നേടി സൗദി അറേബ്യയില്‍ നിന്നും ഉന്നതം വിജയം നേടിയ മുഹമ്മദ് ഇബ്രാഹീം, മുഹമ്മദ് അബ്ദുല്‍ ഹാദി നൂരി, റായിഫ് കെ.പി, ഫൈനാന്‍ മുഹമ്മദ് ഷാനവാസ്, നയീം ഫര്‍ഹാന്‍, അഹ്ഫ ലഹ് അബ്ദുറഹിമാന്‍ പി.പി എന്നിവരെയാണ് ആദരിച്ചത്

പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ പി.വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കോഡിനേറ്റര്‍ സമീന റയീസ് ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജംഷീര്‍ കെ.പി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top