
റിയാദ്: റോഡ് സുരക്ഷ ഉറപ്പു വരുത്താന്‍ മഞ്ചേരിയില്‍ ട്രാഫിക് മിററുകള്‍ സ്ഥാപിക്കുമെന്ന് ഒഐസിസി മഞ്ചേരി മണ്ഡലം കമ്മറ്റി. നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വളവുകളില്‍ പതുങ്ങിനില്‍ക്കുന്ന നായകള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് ട്രാഫിക് മിററുകള്‍ സ്ഥാപിക്കുന്നത്.

ബത്ഹ സബര്‍മതിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഒഐസിസി റിയാദ് മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലു പറമ്പന്‍ ഉദ്ഘാടനം ചെയ്തു. അക്ബര്‍ വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി.

പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ട് ഔട്ട് മത്സരത്തില്‍ ജേതാക്കളായ മുത്തു പാണ്ടിക്കാടിന്റെ നേതൃത്വത്തിലുള്ള റാഫി, റാസിഖ്, ഷാജില്‍, ഫഹദ്, ആഷിഖ്, ഫര്‍സിന്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെ യോഗം അഭിനന്ദിച്ചു. മുജീബ് പാണ്ടിക്കാട് അനുമോദന പ്രസംഗം നടത്തി. മുജീബ് പൂന്താനം സ്വാഗതവും മുത്തു പാണ്ടിക്കാട് നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.