Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

കോഴിക്കോടെന്‍സ് ‘കളിമുറ്റം’ കായിക മേള

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂടായ്മ കോഴിക്കോടെന്‍സ് സ്‌പോര്‍ട്‌സ് ഡേ ‘കളിമുറ്റം’ സംഘടിപ്പിച്ചു. മേളയുടെ മുന്നോടിയായി സംഘടിപ്പിച്ച മാര്‍ച്ച് പാസ്റ്റ് ആകര്‍ഷകമായി. സാമൂതിരി വാരിയേഴ്‌സ്, പഴശ്ശി വാരിയേഴ്‌സ്, തച്ചോളി വാരിയേഴ്‌സ്, മരക്കാര്‍ വാരിയേഴ്‌സ് എന്നിങ്ങനെ കോഴിക്കോടുമായി ബന്ധപ്പെട്ട ചരിത്ര പുരുഷന്മാരുടെ പേരുകളിലുളള ടീമുകള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ജഴ്‌സിയണിഞ്ഞാണ് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്.

കബീര്‍ നല്ലളം നയിച്ച മഞ്ഞ ജേഴ്‌സി അണിഞ്ഞ അല്‍ വഫ സാമൂതിരി വാരിയേര്‍സ് ജേതാക്കളായി. ഹര്‍ഷാദ് ഫറോക് നയിച്ച പര്‍പ്പിള്‍ ജേഴ്‌സിയില്‍ ഇറങ്ങിയ എസിഎച് മരക്കാര്‍ വാരിയേര്‍സ് റണ്ണന അപ്പായി. മോഹിയുദ്ധീന്‍ സഹീര്‍ ചേവായൂര്‍ന്റെ നേതൃത്വത്തില്‍ ചുവപ്പ് ജേഴ്‌സിയില്‍ ഇറങ്ങിയ റോയല്‍ ഡ്രൈവ് തച്ചോളി വാരിയേര്‍സ് മൂന്നാം സ്ഥാനവും റാഫി കൊയിലാണ്ടി നയിച്ച പച്ച ജെയ്‌സിയില്‍ ഇറങ്ങിയ എജിസി പഴശ്ശി വാരിയേഴ്‌സ് നാലാം സ്ഥാനവും നേടി.

കോഴിക്കോടന്‍സ് സ്‌പോര്‍ട്‌സ് ലീഡ് പ്രഷീദ് തൈക്കൂട്ടത്തില്‍, അബ്ബാസ് വികെകെ, മൈമൂന അബ്ബാസ്, ഫൈസല്‍ പാഴൂര്‍, അനില്‍ മാവൂര്‍, നജീബ് മുസ്ലിയാരകം, റംഷി ഓമശ്ശേരി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സ്‌പോര്‍ട്‌സിനോടൊപ്പം പഴയകാല കളികള്‍ നൂറ്റാം കോല്‍, പമ്പരം കറക്കല്‍, പുളിങ്കുരു, കൊട്ടിക്കളി എന്നിവ പരിചയപെടുത്തിയത് കുട്ടികളില്‍ കൗതുകം ഉണര്‍ത്തി.

കായിക മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വിവിധ കലാപരിപാടികളോടെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നന്നു. മുനീബ് പാഴൂര്‍, കബീര്‍ നല്ലളം, റാഫി കൊയിലാണ്ടി, ഷഹീന്‍, നിബിന്‍ കൊയിലാണ്ടി, ഷമീം മുക്കം, ലത്തീഫ് ലക്‌സ എന്നിവര്‍ നേതൃത്വം നല്‍കി. ഫൈസല്‍ പുനൂര്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top