
റിയാദ്: ജി20 ഉച്ചകോടി വര്‍ഷം രണ്ടുതവണ ചേരണമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. റിയാദില്‍ സമാപിച്ച ജി20 ഉച്ചകോടിയിലാണ് സൗദി അറേബ്യയുടെ നിര്‍ദേശം മുന്നോട്ടുവെച്ചത്. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വെര്‍ച്വല്‍ ഉച്ചകോടിയും അവസാനം ഫിസിക്കല്‍ ഉച്ചകോടി ചേരാമെന്നും കിരീടാവകാശി നിര്‍ദേശിച്ചു.

1999ല്‍ ജി20 രൂപീകൃതമായതിന് ശേഷം ആദ്യമായി ഈ വര്‍ഷം രണ്ടുതവണ ജി20 ഉച്ചകോടി ചേര്‍ന്നിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍ ജി20 ഭരണാധികാരികള്‍ സൗദിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ഒരേ വര്‍ഷം നടന്ന രണ്ട് ഉച്ചകോടിയും വിജയകരമാണ്. ഇത് അടിസ്ഥാനമാക്കി രണ്ട് വാര്‍ഷിക ഉച്ചകോടികള്‍ നടത്തണം. ജി20യുടെ അധ്യക്ഷ പദവി ഏറ്റെടുത്ത ഇറ്റലി ഇതു പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
