റിയാദ്: അന്താരാഷ്ട്ര ഐ ടി കമ്പനികളില്‍ നിന്നു ലാഭത്തിനനുസരിച്ച് നികുതി ഈടാക്കാന്‍ ജി20 രാജ്യങ്ങള്‍. ഓരോ രാജ്യത്തെയും ലാഭം കണക്കാക്കി നികുതി തീരുമാനിക്കും. കൊവിഡിനെ തുടര്‍ന്ന് ഐടി മേഖല വന്‍ ലാഭം നേടുന്ന സാഹചര്യത്തിലാണ് തീരുമാനം.
കൊവിഡിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത് ഗൂഗിള്‍, ഫേസ് ബുക്ക്, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ഐടി കമ്പനികളാണ്. ഇവര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് നിലനില്‍ക്കുന്ന രാജ്യത്ത് മാത്രമാണ് നികുതി അടക്കുന്നത്. ബഹു ഭൂരിപക്ഷം കമ്പനികളുടേയും ആസ്ഥാനം അമേരിക്കയാണ്. എന്നാല്‍ മറ്റു രാജ്യങ്ങളിലെയും ലാഭം കണക്കാക്കി നികുതി ഈടാക്കാനാണ് ജി20 രാജ്യങ്ങളുടെ ധാരണ.
ജി20 ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നു. കോവിഡ് കാലത്താണ് ലോകം ഏറ്റവും കൂടുതല്‍ ഡിജിറ്റലായി മാറിയത്. ഈ സാഹചര്യത്തില്‍ ഓരോ രാജ്യത്തും നേടുന്ന ലാഭത്തിനനുസരിച്ച് പ്രസ്തുത രാജ്യത്ത് നികുതി ചുമത്തണമെന്ന് ഉച്ചകോടിയുടെ കരട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നേരത്തെയും ഇതിനു ശ്രമം നടന്നെങ്കിലും അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ ജി20യുടെ തീരുമാനം നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.