Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ജസാനില്‍ കാപ്പിക്കുരു വിളവെടുപ്പ്

റിയാദ്: സൗദിയിലെ ജസാനില്‍ കാപ്പിക്കുരു വിളവെടുപ്പ് ആരംഭിച്ചു. കാര്‍ഷിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് വിളവെടുപ്പും വിപണനവും നടക്കുന്നത്. അല്‍ ദയര്‍ ബാനി മാലിക് പ്രദേശങ്ങളില്‍ ജനുവരി മാസം വരെ കാപ്പിക്കുരു വിളവെടുപ്പ് തുടരും. സൗദി യമന്‍ അതിര്‍ത്തി പ്രദേശമായ ഇവിടെ പര്‍വത നിരകളിലാണ് കാപ്പിച്ചെടി സമൃദമായി വളരുന്നത്. ഖവ്‌ലാനി ഇനത്തിലുളള കാപ്പിക്കുരു ഈ പ്രദേശത്തെ ജനങ്ങളുടെ പാരമ്പര്യ കൃഷിയാണ്.

ജസാന്‍ മൗണ്ടന്‍ ഡവലപ്‌മെന്റ് ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 1060 കാപ്പി കര്‍ഷകരില്‍ 657 പേര്‍ അല്‍ദയറിലും ബാക്കിയുളളവര്‍ ബാനി മാലിക്, ഫിഫ, അല്‍റൈത്ത്, അല്‍ ഐദബി, അല്‍ അറിദ, ഹറൂബ് എന്നിവിടങ്ങളിലെ പര്‍വതനിരകളിലുമാണ് കൃഷി ചെയ്യുന്നത്. 1.71 ലക്ഷം കാപ്പിച്ചെടികളാണ് ഇവിടെയുളളത്. ഇതില്‍ 71 ശതമാനവും അല്‍ ദയറിലാണ്. വര്‍ഷം ശരാശരി 369 ടണ്‍ കാപ്പിക്കുരുവാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

സൗദി കാര്‍ഷിക മന്ത്രാലയം കാപ്പിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ ഉത്പ്പാദനം വര്‍ധിച്ചു. വിപണിയില്‍ മികച്ച വിലയും ലഭിക്കുന്നു. ഇതെല്ലാം പുതുതലമുറയിലുളളവരെയും കാപ്പികൃഷിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top