
റിയാദ്: സൗദി അറേബ്യയില്‍ മിനിമം വേതനം വര്‍ധിപ്പിച്ചത് 40 ശതമാനം സ്വദേശികള്‍ക്ക് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വദേശി ജീവനക്കാരുടെ മിനിമം വേതനം 3,000 റിയാലില്‍ നിന്ന് 4,000 ആയി ഉയര്‍ത്താന്‍ മാനവ വിഭവശേഷി, സാമൂഹിക വികസനാര്യ മന്ത്രി അഹമ്മദ് അല്‍ രാജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്തെ സ്വകാര്യ തൊഴില്‍ വിപണിയില്‍ 17.59 ലക്ഷം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 24,687 പേര്‍ക്ക് പ്രതിമാസ ശമ്പളം 1,500 റിയാലാണ്. 30,216 പേരുടെ ശമ്പളം 3000 റിയാലില്‍ താഴെയാണ്. 37.5 ശതമാനം ജീവനക്കാര്‍ക്കു മാത്രമാണ് 3000 റിയാല്‍ ശമ്പളം ലഭിക്കുന്നത്.
4,000 റിയാല്‍ ശമ്പളമുള്ള സ്വദേശി തൊഴിലാളിയെ മാത്രമേ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഒരു തൊഴിലാളിയായി പരിഗണിക്കുകയുളളൂ. ശമ്പള വര്‍ധനവിന്റെ ഗുണഭോക്താക്കളില്‍ മൂന്നിലൊന്ന് റിയാദ് പ്രവിശ്യയില്‍ ജോലി ചെയ്യുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
