മിദിലാജ് വലിയന്നൂര്‍

റിയാദ്: അല്‍ഖസീം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഖിഫ) ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്സം ഘടിപ്പിച്ചു. പ്രവിശ്യയിലെ നൂറിലധികം ഫുട്‌ബോള്‍ കളിക്കാരെ ഉള്‍പ്പെടുത്തി പത്തു ടീമുകള്‍ രൂപീകരിച്ചിരുന്നു. ഇവരാണ് മത്സരത്തില്‍ മാറ്റുരച്ചത്.
മത്സരം ഖിഫ രക്ഷാധികാരി നൂഹ് ബുറൈദ ഉദ്ഘാടനം ചെയ്തു. ഫൈനല്‍ മല്‍സരത്തില്‍ അമിഗോസ് എഇയും ഹസ്റ്റ്‌ലേസ് അല്‍ഖസീമും ഏറ്റുമുട്ടു. ഹസ്റ്റ്‌ലേസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഖിഫ ലീഗ് ചാമ്പ്യന്‍മാരായി. വിജയികള്‍ക്കുള്ള ട്രോഫി റിയല്‍സ്റ്റാര്‍ ബുറൈദ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സമ്മാനിച്ചു.

ടൂര്‍ണ്ണമെന്റില്‍ നിന്നു ലഭിച്ച തുകയില്‍ ഒരു വിഹിതം വൃക്കരോഗിയായ വയനാട് സ്വദേശിക്കു കൈമാറും. അല്‍ഖസീം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. സയ്യിദ് സുഹൈല്‍ ഉനൈസ (പ്രസിഡന്റ്), നൗഷാദ് ഉനൈസ, ജംഷി സഫാരി (വൈസ് പ്രസിഡന്റ്), റഹീസ് ബുറൈദ (ജന. സെക്രട്ടറി), സുബൈര്‍ ബുക്കേരിയ, നാസര്‍ മിദ്‌നബ് (ജോ. സെക്രട്ടറി), റാഫി ബുറൈദ (ട്രഷറര്‍), ഇഖ്ബാല്‍ ബുക്കേരിയ, നൂഹ് ബുറൈദ (രക്ഷാദികാരി)

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
