
റിയാദ്: കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് ജീവനക്കാരും അംഗങ്ങളായി. അസിസിയയിലെ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ നിലാസ് അയ്യാരില്‍ നിന്നു അപേക്ഷാ ഫോറം സ്വീകരിച്ചു സുരക്ഷാ സമിതി ചെയര്‍മാന്‍ അബ്ദു റഹ്മാന്‍ ഫറോക്ക് ഉദ്ഘാടനം ചെയ്തു. നെസ്‌റ്റോ ഡയറക്ടര്‍ നാസര്‍ കല്ലായി,

ഫാസില്‍, എച്ച്.ആര്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍, ഫിനാന്‍സ് മാനേജര്‍ അബ്ദുസത്താര്‍, പര്‍ച്ചേസ് ഹെഡ് ഫസല്‍, മുനീര്‍ അബ്ദുള്ള, യൂനുസ്, ഉമ്മര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇമ്രാന്‍ സേഠ്, ഓപ്പറേഷന്‍ മാനേജര്‍ സഹദ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.