
റിയാദ്: മസ്തിഷ്‌ക അര്‍ബുദം ബാധിച്ച യുവാവിന് പ്രവാസി കൂട്ടായ്മയുടെ സഹായ ഹസ്തം. അരിപ്ര സ്വദേശി റഫീഖിന്് റിയാദ് അരിപ്ര പ്രവാസി സംഘം ഒന്നര ലക്ഷം രൂപ അടിയന്തിര ചികിത്സാ സഹായം നല്‍കും. തുടര്‍ ചികിത്സക്കുളള സഹായം വിതരണം ചെയ്യാനും മുഖ്യ രക്ഷാധികാരി ഷാജി അരിപ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ചികിത്സ, വിദ്യാഭ്യാസം, ഭക്ഷണം എന്നിവക്ക് അരിപ്ര പ്രദേശത്ത് ആരും ബുദ്ധിമുട്ടരുത്. സമൂഹത്തിന്റെ ക്ഷേമവും അഭിവൃദ്ധിയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഷാജി അരിപ്ര പറഞ്ഞു.

പ്രസിഡന്റ് ഷബീര്‍ അലി കോണിക്കുഴി, ജന. സെക്രട്ടറി റഫീഖ് മച്ചിഞ്ചേരി, ട്രഷറര്‍ മുസബ്ബര്‍ വാക്കയില്‍, ഷംസു ആറങ്ങോടന്‍, സക്കീര്‍ തവളേങ്ങല്‍, സിറാജ് പനച്ചിങ്ങത്തൊടി, സലാം കക്കട്ടില്‍, ഫസല്‍ മാമ്പറ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
