Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

മോണിറ്ററി ഏജന്‍സിയുടെ പേര് മാറ്റി; സൗദി സെന്‍ട്രല്‍ ബാങ്ക്

റിയാദ്: സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ പേര് മാറ്റാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. സൗദി സെന്‍ട്രല്‍ ബാങ്ക് എന്നായിരിക്കും ഇനി അറിയപ്പെടുക. 1952 ഏപ്രില്‍ 20നാണ് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി സ്ഥിപിച്ചത്. ഇതിന്റെ ചുരുക്കെഴുത്തായ സാമ എന്നത് നിലനിര്‍ത്തിയാണ് സൗദി സെന്‍ട്രല്‍ ബാങ്ക് എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. സാമ എന്ന പേരിന് അന്താരാഷ്ട്ര തലത്തില്‍ ഏറെ സ്ഥാനമുണ്ട്. മാത്രമല്ല ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ഈ സാഹചര്യത്തിലാണ് ചുരുക്കെഴുത്തില്‍ മാറ്റം ആവശ്യമില്ലെന്ന് തീരുമാനിച്ചത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗം പേരുമാറ്റുന്നതിനു അംഗീകാരം നല്‍കി.

നിലവിലുളള കറന്‍സികളിലും നാണയങ്ങളിലും രേഖപ്പെടുത്തിയിട്ടുളള മോണിട്ടറി എജന്‍സി എന്നത് തുടരും. പുതിയ കറന്‍സികള്‍ വിപണിയിലെത്തുന്നതിനനുസരിച്ച് ഇതു ഘട്ടം ഘട്ടമായി പിന്‍വലിക്കും. സാമയുടെ വെബ്‌സൈറ്റ് ഉള്‍പ്പെടെയുളള രേഖകളില്‍ പേര് മാറ്റാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പേരുമാറ്റാനുളള നിയമം മന്ത്രിസഭാ യോഗം അംഗീകരിച്ചതിനെ സാമ ഗവര്‍ണര്‍ ഡോ. അഹമദ് അല്‍ ഖുലൈഫി സ്വാഗതം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top