
റിയാദ്: സൗദി അറേബ്യയില്‍ ഗ്രോസറി ഷോപ്പുകള്‍ക്ക് (ബഖാല) ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം. ഉടമകള്‍ക്ക് സാവകാശം നല്‍കി രണ്ടു ഘട്ടങ്ങളിലായാണ് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത്.
ഗ്രോസറി ഷോപ്പുകള്‍ക്കുളള മാര്‍ഗ നിര്‍ദേശങ്ങള്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിനുളള ഒന്നാം ഘട്ട സമയ പരിധി ഇന്നലെ അവസാനിച്ചു. ഇതു പ്രകാരം ഉല്‍പ്പന്നങ്ങളില്‍ വില രേഖപ്പെടുത്തണം. ഇലക്‌ട്രോണിക് പേയ്‌മെന്റ് സിസ്റ്റവും ആവശ്യമാണ്. സ്‌റ്റോറുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുക, ജീവനക്കാര്‍ക്ക് ഹെല്‍ത് കാര്‍ഡ് നേടുക എന്നിവയും നിര്‍ബന്ധമാണ്. വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ നല്‍കി.

രണ്ടാം ഘട്ടം അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ നടപ്പിലാക്കും. ഉപഭോക്താക്കള്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഇന്‍വോയ്‌സ് നല്‍കണം എന്നതാണ് സുപ്രധാന വ്യവസ്ഥ. സ്ഥാപനത്തിന്റെ ഉള്‍വശം കാണാന്‍ കഴിയുന്ന വിധം സുതാര്യമായ വാതിലുകള്‍ സ്ഥാപിക്കണം. മതിയായ പ്രകാശ വിന്യാസം ഉണ്ടാവംണ. റഫ്രിജറേറ്റര്‍, സാധനങ്ങള്‍ സൂക്ഷിക്കുന്ന ഷെല്‍ഫുകളില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്നും പുതിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
