
ദമ്മാം: പയ്യന്നൂര്‍ സൗഹൃദ വേദി ദമ്മാം ചാപ്റ്റര്‍ മാധ്യമ പുരസകാരം 24 ന്യൂസ് ദമ്മാം റിപ്പോര്‍ട്ടര്‍ സുബൈര്‍ റദിനൂരിന് സമ്മാനിക്കും. കൊവിഡ് കാലത്തെ സമഗ്രാ വാര്‍ത്താ റിപ്പോര്‍ട്ടിംഗ് പരിഗണിച്ചാണ് അവാര്‍ഡ്. പി എസ് വി നിര്‍വാഹക സമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 11ന് ദമ്മാം ഹോളിഡെയ്‌സ് റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഉപഹാരം സമ്മാനിക്കും.

നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് അനീഷ് കെ വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകാന്ത് വാരണാസ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ശങ്കര്‍ ഉണ്ണി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
