Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

അമ്പലം വിഴുങ്ങികളായ കൊള്ളസംഘത്തെ അഴിക്കുള്ളിലാക്കുക

ദമ്മാം: ശബരിമലയിലെ സ്വര്‍ണ കൊള്ളക്കെതിരെ ദമ്മാം ഒ.ഐ.സി.സി പ്രതിഷേധ ജ്വാല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഇ കെ സലീം അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സിപിഎം ഗൂഡാലോചനയാണ് ശബരിമലയില്‍ നടന്ന സ്വര്‍ണ കൊള്ള. നേരത്തെ തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് 2025ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപ്പാളി കൊടുത്തുവിട്ടത്. സര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടെയും അനുമതിയുടെ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ മോഷ്ടിച്ച് വിറ്റെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരും സിപിഎമ്മും ദേവസ്വം വകുപ്പും ആസൂത്രിത കൊള്ളക്ക് ഉത്തരവാദികളാണ്. ഒരു നിമിഷം പോലും വൈകാതെ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ബിജു കല്ലുമല ആവശ്യപ്പെട്ടു.

2019 ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ പത്മകുമാറും ബോര്‍ഡ് അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കുറ്റക്കാരനാണ്. അന്ന് സ്വര്‍ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2025ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തു വിട്ടതും വളരെ ആസൂത്രിതമായ കൊള്ളയുടെ ഉദാഹരണമാണ്. 2019ലെ ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കിയതു പോലെ പിഎസ് പ്രശാന്ത് പ്രസിഡന്റായ നിലവിലെ ബോര്‍ഡും കൊള്ളയില്‍ പ്രതികളാണ്. അവര്‍ക്കെതിരെ കേസെടുക്കണം. ആരുടെ എങ്കിലും തലയില്‍ വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അമ്പലം വിഴുങ്ങികളായ കൊള്ളസംഘത്തെ അഴിക്കുള്ളില്‍ ആകാനുള്ള ജനവിധിയായിരിക്കും 2026ല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹനീഫ് റാവുത്തര്‍, ജോണ്‍ കോശി, നൗഷാദ് തഴവ, പി.കെ അബ്ദുല്‍ കരിം, വില്‍സന്‍ തടത്തില്‍, സി.ടി ശശി ആലൂര്‍, സക്കീര്‍ പറമ്പില്‍, അന്‍വര്‍ വണ്ടൂര്‍, പാര്‍വ്വതി സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഒഐസിസി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി സര്‍ക്കാറിന്റെ ആരാധനാലയങ്ങളിലെ കൊള്ളയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ചു.

ആസിഫ് താനൂര്‍, നിഷാദ് കുഞ്ചു, രാധികാ ശ്യാം പ്രകാശ്, മനോജ് കെ.പി, യഹിയ കോയ, ബിനു പി ബേബി,റോയ് വര്‍ഗ്ഗീസ്, അന്‍ഷാദ് ആദം,അസീസ് കുറ്റിയാടി, അരുണ്‍ കല്ലറ എന്നിവര്‍ നേതൃത്വം നല്‍കി. ശ്യാം പ്രകാശ്, അന്‍വര്‍ സാദിഖ്, ഹമീദ് കണിച്ചാട്ടില്‍, ഗഫൂര്‍ വണ്ടൂര്‍, മുസ്തഫ നണിയൂര്‍ നമ്പറം, നജീബ് നസീര്‍, തോമസ് തൈപ്പറമ്പില്‍, ലിബി ജയിംസ്, സുരേഷ് മണ്ണറ, സുബൈര്‍ പാറയ്ക്കല്‍, രാജേഷ് തിരുനന്തപുരം, മുരളീധരന്‍ നായര്‍, മുനീര്‍ മണ്‍ട്രോത്ത്, ഷിബു ശ്രീധരന്‍, രാജേഷ് ആറ്റുവ, ഹുസ്‌ന ആസിഫ്, ഷാഹിദ് കൊടിയേങ്ങല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top