ദല്‍ഹി: ഇന്ത്യ വീണ്ടും വിമാന വിലക്ക് ദീര്‍ഘിപ്പിച്ചു. കൊവിഡിനെ തുടര്‍ന്ന് ജനുവരി 31 വരെ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന വിലക്ക് ഫെബ്രുവരി 28 വരെയാണ് ദീര്‍ഘിപ്പിച്ചത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുളള സര്‍വീസ് തുടരും. കര്‍ഗോ വിമാന സര്‍വീസുകള്‍ക്കും പുതിയ നിബന്ധന ബാധകമല്ല.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ആണ് യാത്രാ വിലക്ക് ജനുവരി 31വരെ ദീര്‍ഘിപ്പിച്ചത്. ഒമൈക്രോണിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ഒരു മാസത്തേക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം. അതേസമയം, ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്, ഈ സാഹചര്യത്തില്‍ അടിയന്തിര യാത്രകള്‍ക്ക് തടസ്സം ഉണ്ടാവില്ല.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.