റിയാദ്: ഗാനഗന്ധര്‍വന്‍ പദ്മശ്രീ യേശുദാസിന്റെ 82-ാം ജന്മദിനത്തോടനുബന്ധിച്ചു യേശുദാസ് ആലപിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗോള്‍ഡന്‍ മെലോഡീസ് സംഗീത സന്ധ്യ വേറിട്ട അനുഭവമായി. റിയാദ് ന്യൂ മലസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ഗന്ധര്‍വ്വന്‍@82 എന്ന പേരിലായിരുന്നു സംഗീത സന്ധ്യ. യേശുദാസ് വിവിധ ഭാഷകളില്‍ ആലപിച്ച തെരഞ്ഞെടുത്ത ഗാനങ്ങളാണ് ആലപിച്ചത്. യേശുദാസിന്റെ ജീവചരിത്രം സജിന്‍ നിഷാന്‍ അവതരിപ്പിച്ചു.
മെലഡി, കഌസിക്കല്‍, സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ ആയിരുന്നു കൂടുതലും ഉള്‍പ്പെടുത്തിയിരുന്നത്. തങ്കച്ചന്‍ വര്‍ഗ്ഗീസ്, ലെന ലോറന്‍സ്, ഹിബ അബ്ദുസ്സലാം, ധന്യ ഷൈന്‍ദേവ് എന്നിവര്‍ യേശുദാസിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ജലീല്‍ കൊച്ചിന്‍, ഷാന്‍ പെരുമ്പാവൂര്‍, അല്‍ത്താഫ് കാലിക്കറ്റ്, നൗഫല്‍ വടകര, ഹിലാല്‍ അബ്ദുസ്സലാം, മുഹമ്മദ് ഹഫീസ്, അലീന ലോറന്‍സ് എന്നിവരും യേശുദാസിന്റെ ഗാനങ്ങള്‍ ആലപിച്ചു.
ഡോ. ജയചന്ദ്രന്‍, ജയന്‍ കൊടുങ്ങലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, അയൂബ് കരൂപ്പടന്ന, നവാസ് ഒപ്പീസ് എന്നിവര്‍ സംബന്ധിച്ചു. ലോറന്‍സ് അറയ്ക്കല്‍, അബ്ദുസ്സലാം, ഷിനോജ് ബത്തേരി, റോബിന്‍ മത്തായി എന്നിവര്‍ നേതൃത്വം നല്‍കി. നൈറ സൗണ്ട്‌സ് റിയാദിന്റെ ബാനറിലായിരുന്നു പരിപാടി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.