പെരുന്നാള്‍ പുടവ വിതരണം ചെയ്ത് പി എം എഫ്

റിയാദ്: പെരുന്നാള്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്ത് പ്രവാസി മലയാളി ഫൗണ്ടെഷന്‍ പ്രവര്‍ത്തകര്‍. സ്വകാര്യ കമ്പനിയും പി എം എഫും ചേര്‍ന്നാണ് റിയാദിലെ മലാസ്, ബത്ഹ, നസീം, ശിഫ, അസിസിയ ഭാഗങ്ങളിലെ ചെറിയ വരുമാനക്കാരായ തൊഴിലാളികളെ കണ്ടെത്തി പുടവ വിതരണം ചെയ്തത്. ജീന്‍സ് പാന്റ്‌സ്, ഷര്‍ട്ടുകള്‍, പാന്റ്‌റുകള്‍, ടി ഷര്‍ട്ടുകള്‍, സ്‌പോര്‍ട്‌സ് പാന്റ്‌സുകള്‍ അടക്കം വിവിധ അളവുകള്‍ ചോദിച്ചറിഞ്ഞാണ് ഓരോരുത്തര്‍ക്കും സമ്മാനിച്ചത്.

മരുഭൂമിയിലെ ഒറ്റപെട്ട പ്രവാസങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് വിതരണം ഖര്‍ജ്ജ് പി എം എഫ് സെന്‍ട്രല്‍ കമ്മിറ്റി വഴി വിതരണം ചെയ്തു. ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യാന്‍ പി എം എഫ് പ്രവര്‍ത്തകര്‍ സജ്ജമാണെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ അബ്ദുല്‍ നാസര്‍ പറഞ്ഞു.

റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വസ്ത്ര വിതരണത്തിന് ഭാരവഹികളായ സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, ബിനു കെ തോമസ്, ബഷീര്‍ കോട്ടയം, ജോണ്‍സണ്‍ മാര്‍ക്കൊസ്, ഷാജഹാന്‍ ചാവക്കാട്, റസല്‍ മഠത്തിപറമ്പില്‍, സലിം വലിലാപ്പുഴ, പ്രെഡിന്‍ അലക്‌സ്, സിയാദ് തിരുവനന്തപുരം, യാസിര്‍ അലി, അലി എ കെ റ്റി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply