ഇഫ്താര്‍ വിരുന്നൊരുക്കിയ ആത്മ നിര്‍വൃതിയില്‍ ഇസ്‌ലാഹി സെന്റര്‍

റിയാദ്: റമദാനിലെ മുഴുവന്‍ ദിനങ്ങളിലും സമൂഹ നോമ്പുതുറ ഒരുക്കിയതിന്റെ സന്തോഷത്തിലാണ് സൗദിയിലെ റിയാദ് ബത്ഹ ഇസ്‌ലാഹി സെന്റര്‍. ദിവസവും നാനൂറ്റി അന്‍പതിലേറെ ആളുകളാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്.

മലയാളികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ എന്നിവര്‍ക്ക് പുറമെ വിവിധ രാജ്യക്കാര്‍ക്കും ഇഫ്താര്‍ വിരുന്നൊരുക്കാന്‍ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍. സൗദി ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈര്‍നസ് സൊസൈറ്റിയുടെ കീഴിലാണ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നോമ്പുതുറ ഒരുക്കിയത്.

30 വളന്റിയര്‍മാര്‍ അടങ്ങിയ സംഘമാണ് ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കിയിരുന്നത്. ബത്ഹയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വലിയ അനുഗ്രഹമാണ് ഇസ്‌ലാഹി സെന്ററിലെ ഇഫ്താര്‍ വിരുന്ന്. ഓരോ ദിവസവും സാമൂഹിക, സാംസ്‌കാരിക രംഗത്തുളളവരെ അതിഥികളായി ഇഫ്താറിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

ആദ്യം എത്തുന്ന 450 പേര്‍ക്ക് ഓഡിറ്റോറിയത്തില്‍ ഇരിപ്പിടം ഒരുക്കിയിരുന്നു. മറ്റുളളവര്‍ക്ക് ഇഫ്താര്‍ കിറ്റും വിതരണം ചെയ്തിരുന്നു. ബിരിയാനി ഉള്‍പ്പെടെ വിഭവ സമൃദമായ ഇഫ്താര്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി ചെയര്‍മാന്‍ മുഹമ്മദ് സുല്‍ഫിക്കര്‍, കണ്‍വീനര്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര എന്നിവര്‍ പറഞ്ഞു.

ഇസ്‌ലാഹി സെന്റര്‍ ദഅവ വിഭാഗം കോര്‍ഡിനേറ്റര്‍ അബ്ദുസ്സലാം ബുസ്താനിയുടെ നേതൃത്വത്തില്‍, ഇസ്‌ലാഹി സെന്റര്‍ പ്രബോധകര്‍ എല്ലാദിവസവും വിജ്ഞാന ക്ലാസും സംഘടിപ്പിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ സൗജന്യ വിതരണവും നടന്നു.

കമറുദ്ധീന്‍, വാജിദ് ചെറുമുക്ക്, നിസാര്‍ അരീക്കോട്, സിബ്ഗത്തുല്ല തെയ്യാല, അബ്ദുന്നാസര്‍ മണ്ണാര്‍ക്കാട്, ജലീല്‍ ആലപ്പുഴ, ഹസനുല്‍ ബന്ന, ഹനീഫ് മാസ്റ്റര്‍, ഫൈസല്‍ കൊളക്കോടന്‍, മര്‍സൂഖ് ടിപി, മുസ്തഫ മഞ്ചേശ്വരം, വാജിദ് ടിപി, മുഹമ്മദലി അരിപ്ര, സാലിഹ് തൃശ്ശൂര്‍, യാസീന്‍ ബെപ്പൂര്‍, നബീല്‍ പുളിക്കല്‍, സലീം കൊട്ടപ്പുറം, ബാസില്‍ പുളിക്കല്‍, കോയ മൊയ്തീന്‍, അബ്ദുല്‍ റഷീദ് കടവത്ത്, അഷ്‌റഫ് മംഗലാപുരം, അബൂബക്കര്‍ മഞ്ചേരി, ഷാജഹാന്‍, മുസ്തഫ തലപ്പാടി, മുജീബ് ഒതായി, ബാസിത് എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply