റിയാദ്: സൗദി അറേബ്യയിലെ മലയാളി എൻജിനീയേഴ്‌സ് കൂട്ടായ്മ കേരള എൻജിനീയേഴ്‌സ് ഫോറം റിയാദ് വാർഷിക സ്പോർട്സ് മീറ്റ് ഘടിപ്പിച്ചു. റിയാദ് സൂലെയിൽ നടന്ന പരിപാടിയിൽ എഞ്ചിനീയർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
നാലു ഗ്രൂപ്പുകളായി നടന്ന മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായിരുന്നു. പങ്കെടുത്തവർ തങ്ങളുടെ കഴിവുകളും കായികക്ഷമതയും പ്രകടിപ്പിക്കാൻ ഒരുങ്ങിയപ്പോൾ അന്തരീക്ഷം ആവേശവും പ്രതീക്ഷയും നിറഞ്ഞതായി മാറി.വിവിധ ഗ്രൂപ്പുകൾ ബാനറുകളും പതാകകളും പ്രദർശിപ്പിച്ച വർണ്ണാഭമായ പരേഡ് ഉദ്ഘാടന ചടങ്ങിന്റെ പൊലിമ കൂട്ടി.ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളായ സ്പ്രിൻ്റിംഗ്, റിലേ റേസുകൾ, ഷോർട് പുട് എന്നീ മല്സരങ്ങൾക്കു പുറമെ വ്യത്യസ്തമായ ഫൺ ഗെയിമുകളും അരങ്ങേറി. കാണികളുടെ ആവേശം ഉയർത്തുന്നതായിരുന്നു ഫുട്ബാൾ , വോളി ബോൾ മത്സരങ്ങൾ. ഓരോ ഇനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മെഡലുകൾ സമ്മാനിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.