ബുറൈദ : ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം ഉദ്ഘാടനം ചെയ്‌തു.
ബുറൈദയിലെ മുനിസിപ്പൽ പാർക്കിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. സൗദിയുടെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഒ ഐ സി സി പ്രവർത്തകരുടെ കുട്ടികൾ നടത്തിയ റാലി ശ്രദ്ധേയമായി മാറി. സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകളാണ് പരിപാടി കാണുവാനായി എത്തിയത്. റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി നേതാക്കളായ അനസ് യു എസ്, മുജീബ് ഒതായി, സിനോജ് പത്തിരിയാൽ, റഹിം കണ്ണൂർ ,സജി ജോബ് തോമസ് , സുധീർ കായംകുളം, മനോജ് തോമസ്, വിഷ്ണു ദാസ് കൃഷ്ണൻ , ബഷീർ വെങ്ങാലിയിൽ, വെനീഷ് ചെറിയാൻ, ഷാഹുൽ എടവണ്ണ എന്നിവർ നേതൃത്വം നല്കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.