എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് ഫുട്ബോൾ സൂപ്പർ കപ്പിന് തുടക്കം

റിയാദ്: എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സംയുതമായി സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ്‌ സീസൺ 2 , 2024 റിയാദിലെ തന്നെ ആദ്യത്തെ നയൻസ് ഫുട്‌ബോൾ ടൂർണമെന്റിനു ഗംഭീര തുടക്കം. സൗദി ഫൌണ്ടേഷൻ ഡേ ആഘോഷവും ഉത്‌ഘാടന മത്സരവും വീക്ഷിക്കാൻ അവധി ദിവസമായതിനാൽ വൻ ജനാവലി തന്നെ അൽ മുതവാ പാർക്ക് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു.

കുട്ടികളുടെ പരിപാടികളോടെ പത്തുമണിക്കാരംഭിച്ച ഉത്‌ഘാടന ചടങ്ങിൽ എ ബി സി കാർഗോ മാനേജിങ് ഡയറക്ടർ സലിം പുതിയോട്ടിൽ കിക്ക് ഓഫ് ചെയ്തു . ടൂർണമെന്റ് പ്രയോജകരായ അറബ് ഡ്രീംസ് കൺസൽട്ടിങ് , അൽഖലീസ്‌ റെസ്റ്റോറന്റ് ,ബ്ലാക്ക് ആൻഡ് വൈറ്റ് ടീം സ്പോൺസർ കാൻഡിൽ നൈറ്റ് ട്രേഡിങ്ങ് മറ്റു പ്രമുഖരും പങ്കെടുത്തു.

രണ്ടുദിവസ്സങ്ങളായി പതിനാറു ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ക്വർട്ടർ ഫൈനൽ ഫെബ്രുവരി ഇരുപത്തൊൻപതിനു പത്തുമണിമുതൽ ഫോക്കസ് ലൈൻ ഷിപ്പിംഗ് ഫോക്കസ് ലൈൻ എഫ് സി , ജോയിന്റ് ഗൾഫ് ബിസിനെസ്സ് പ്രവാസി സോക്കറും ഫോർവേഡ് ലോജിസ്റ്റിക് ബ്ലാസ്റ്റേഴ്‌സ് എഫ് സി വാഴക്കാട്‌ , റിയൽ കേരള എഫ് സി യും ഇതാർ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്റ്റേഴ്‌സ് എഫ് സി , കാൻഡിൽ നൈറ്റ് ട്രേഡിങ്ങ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി യും ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ , യു എഫ് സി ലാന്റേൺ എഫ് സി യും നേർക്കുനേർ ഏറ്റുമുട്ടും. സെമി ഫൈനൽ ഫൈനൽ മത്സരങ്ങൾ മാർച്ച് ഒന്ന് വെള്ളിയാഴ്ച്ച രാത്രി എട്ടുമണിക്ക്  നടക്കും.

Leave a Reply