റിയാദ്: തനതു മാപ്പിളപ്പാട്ട് സംഗീതസ്ത്തിന്റെ ഈണവും താളവും സമ്മാനിച്ച റിയാലിറ്റി ഷോ വേറിട്ട അനുഭവമായി. കസവ് കലാവേദിയാണ് ‘ഇശൽ പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒരുക്കിയത്. ഇശൽ പെയ്തിറങ്ങിയ ഫൈനൽ റൗണ്ട് മത്സരത്തിൽ ഗ്രാൻഡ് ഫിനാലയിലേക്ക് പത്തുപേരെ തിരഞ്ഞെടുത്തു.
സീനിയർ വിഭാഗത്തിൽ ആറ് പേരും ജൂനിയർ വിഭാഗത്തിൽ അഞ്ചു പേരും മെഗാ ഫിനാലയിലേക്ക് യോഗ്യത നേടി. ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു. മാപ്പിള പാട്ട് കലാകാരൻ നൂർഷാ വയനാട് ലോഗോ പ്രകാശനം ചെയ്‌തു. എഴുത്തുകാരി നിഖില സമീർ പരിപാടി ഉദ്ഘാടനം ചെയ്‌തു.
ഫ്രണ്ടി പേ ഇന്ത്യൻ സെഗ്മെന്റ് മാനേജർ സലിം, റിയാദ് കെ.എം.സി.സി ചെയർമാൻ യു. പി. മുസ്തഫ, എഴുത്തുകാരി കമർ ബാനു അബ്ദുൾസലാം, മാധ്യമ പ്രതിനിധി ഷിബു ഉസ്മാൻ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് എന്നിവർ സംസാരിച്ചു. അനസ് കണ്ണൂർ, ജാഫർ സാദിക്ക് പെരുമണ്ണ, നിഷാദ് കണ്ണൂർ, ബനൂജ് പൂക്കോട്ടും പാടം, ഫൈസൽ ബാബു, റാഫി ബേപ്പൂർ, ഹാസിഫ് കളത്തിൽ, ജംഷീദ്, കാദർ പൊന്നാനി, സത്താർ മാവൂർ, ഷൌക്കത്ത്പന്നിയങ്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരങ്ങൾക്ക് ഹിബ അബ്ദുൽ സലാം, സലിം ചാലിയം, നൂർഷാ എന്നിവർ വിധികർത്താക്കളായി.
ഡോ. ഹസ്ന അബ്ദുൽ സലാം, അമീർ പാലത്തിങ്ങൽ എന്നിവർ അവതാരകരായി.സീനിയർ വിഭാഗത്തിൽ നിന്ന് ഉബൈദ് അരീക്കോട്, പവിത്രൻ കണ്ണൂർ, ദിയ ഫാത്തിമ, മുഹമ്മദ് മുഹ്സിൻ കോഴിക്കോട്, ഹസീബ് കാസർഗോഡ്, റഷീദ് മലപ്പുറം എന്നിവരും ജൂനിയർവിഭാഗത്തിൽ നിന്നും അമീന ഫാത്തിമ, ഷിജു പത്തനംതിട്ട, ഇശൽ ആസിഫ് പാലക്കാട്, അനീക് ഹംദാൻ മലപ്പുറം, ഫാത്തിമ ഷഹനാദ്, മുഹമ്മദ് ഇഷാൻ തൃശൂർ എന്നിവരെ തിരഞ്ഞെടുത്തു.സെക്രട്ടറി മനാഫ് മണ്ണൂർ സ്വാഗതവും ട്രഷറർ അഷ്‌റഫ് കൊട്ടാരം നന്ദിയും പറഞ്ഞു. മെഗാ ഫൈനൽ മെയ് മാസത്തിൽ നടക്കുമെന്ന് കസവ് ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
