കേന്ദ്രത്തിൽ വർഗ്ഗീയ ഫാസിസം; കേരളത്തിൽ രാഷ്ട്രീയ ഫാസിസം

റിയാദ്: അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നു അഡ്വ. കെ പ്രവീൺ കുമാർ. ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു പാർട്ടിയോ, അല്ലങ്കിൽ മുന്നണികൾ നേതൃത്വം നൽകുന്ന പാർട്ടികളോ വിജയിക്കും അല്ലങ്കിൽ പരാജയപ്പെടും.

എന്നാൽ ഈ കാലഘട്ടത്തിൽ കോൺഗ്രസ് മുന്നണി പ്രതിധാനം ചെയ്യുന്ന ഇന്ത്യാ മുന്നണി പരാജയപ്പെട്ടാൽ അവിടെ തോൽക്കാൻ പോകുന്നത് കോൺഗ്രസോ ഇന്ത്യാ മുന്നണിയോ അല്ല, മറിച്ച് വീഴുന്നത് ഇന്ത്യയെന്ന രാജ്യത്തെ തന്നെയാണ് -ഒഐസിസി റിയാദ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ‘സൗദി സ്ഥാപക ദിനവും ഒഐസിസി കുടുംബ സഭയും’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 10 വർഷകാലം നരേന്ദ്ര മോദിയുടെ ഭരണമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.ഈ ഭരണകാലത്ത് ഫാസിസം എന്നത് നാം കണ്ടു. എന്താണ് ഫാസിസം ?. നിങ്ങളും ഞാനും എന്ത് ചെയ്യണം, എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, എന്ത് പറയണം, എന്ന് തീരുമാനിക്കുന്നത് നിങ്ങളും ഞാനും ആയിരുന്നെങ്കിൽ,ഇന്ന് അതും തീരുമാനിക്കുന്നത് ഭരണകൂടമാണങ്കിൽ അതാണ് ഫാസിസം എന്ന് നാം വിളിക്കുന്നത്. അങ്ങനെയെങ്കിൽ വർത്തമാന കാലത്ത് ലോകം കണ്ട ഒന്നാം തരം ഫാസിസ്റ്റാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

എന്നാൽ ഫാസിസ്റ്റുകൾ പറയുന്നത് ഗാന്ധിജിക്കല്ല പ്രാധാന്യം, ഗാന്ധിജിയെ കൊന്നവർക്കാണ്. അതുകൊണ്ട് ഗാന്ധിജിയെ കൊന്നവരുടെ പേരിൽ അവർ അമ്പലം പണിയുന്നു. ലോകം മുഴുവൻ അഹിംസാ ദിനം ആചരിക്കുമ്പോൾ ഗാന്ധി പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത് ഗാന്ധിവധം പുനർ പ്രക്ഷേപണം ചെയ്ത് ഫാസിസ്റ്റ് ഭരണകൂടം ആനന്തം കൊള്ളുന്നു.

വിത്യസ്ത ജാതി മത പൈതൃകങ്ങളുടെ സംഗമ ഭൂമിയായ ഭാരതത്തിൽ വർഗ്ഗീയതയുടെ വിഷം ചൊരിയുന്നു. രാജ്യത്തെ ഹിന്ദു രാജ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം, എന്നാൽ ആരാണ് ഹിന്ദു ?. ഞാനടക്കം ഉൾകൊള്ളുന്ന ഹിന്ദു മതം എന്നാൽ അന്യ മതസ്ഥന്റെ മനസ്സ് വേദനിക്കുമ്പോൾ അതിലുപരി എന്റെ മനസ്സ് വേദനിക്കും എന്ന് പറഞ്ഞ ഗാന്ധിജിയുടെ ഹിന്ദുവാണ് ഞാൻ. അതുകൊണ്ട് ഒരു നരേന്ദ്ര മോദിയല്ല ആയിരം മോദിമാർ വിചാരിച്ചാലും ഇന്ത്യയെ മോദിയുടെ ഹിന്ദു രാജ്യമാക്കി മാറ്റുവാൻ ഞങ്ങൾ അനുവദിക്കില്ല.

ബ്രിട്ടീഷ്കാരുടെ മുമ്പിൽ നെഞ്ച് വിരിച്ച് പോരാട്ടം നടത്തി സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജിയെങ്കിൽ, ഭിന്നിപ്പിക്കുന്ന ഇന്ത്യയെ ഒന്നിപ്പിക്കാനായി നാലായിരം കിലോമീറ്റർ ദൂരം താണ്ടി രാജ്യത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരു അറ്റം വരെ പദയാത്രയായി നെഹ്റു കുടുംബത്തിലെ ഇളം തലമുറക്കാരൻ രാഹുൽ ഗാന്ധി ശ്രമിക്കുമ്പോൾ നമുക്ക് ശുഭപ്രതീക്ഷയുണ്ട് ഈ രാജ്യത്തെ ഫാസിസ്റ്റ് ശക്തികളുടെ കൈകളിൽ നിന്ന് രക്ഷിക്കുമെന്നത്. അതുകൊണ്ട് ആ പോരാട്ട വീര്യത്തിൽ കോൺഗ്രസ് പാർട്ടിയും സജ്ജമായിരിക്കുന്നു.

കേന്ദ്രം വർഗ്ഗീയ ഫാസിസമാണങ്കിൽ കേരളം രാഷ്ട്രീയ ഫാസിസമാണ് നടപ്പിലാക്കുന്നത്. പാവപ്പെട്ടവന്റെ പടത്തലവനാണ് നാട് ഭരിക്കാൻ പോകുന്നത് എന്ന് കൊട്ടിയാഘോഷിച്ച് അധികാരത്തിലെത്തിയ പിണറായി വിജയൻ, കുത്തക മുതലാളിമാരുടെ പങ്കാളിയായി സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത സുരക്ഷിതമാക്കുകയായിരുന്നു.സാധാരണക്കാർ എങ്ങനെ കഷ്ട്ടപ്പെട്ട് ജീവിച്ചാലും അവർക്ക് അതൊരു പ്രശ്നമായിരുന്നില്ല. സാമ്പത്തിക,ആരോഗ്യ, വിദ്യഭ്യാസ, വ്യാവസായിക, വാണിജ്യ മേഖലകളടക്കം സർവ്വത്രം തകർന്നിരിക്കുന്നു. കാർഷിക നാണ്യവിളകൾക്ക് വിലയില്ലാതെ കർഷകർ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുന്നു, മറ്റൊരു ഭാഗത്ത് വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ പൊലിയുന്ന കാഴ്ചയും നിത്യസംഭവമായിരിക്കുന്നു. സാമൂഹിക പെൻഷനുകൾ മാസങ്ങളായി മുടങ്ങിയതിനാൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ പലരും ആത്മഹത്യ ഒരു മാർഗ്ഗമായി സ്വീകരിക്കുന്നതും നമ്മൾ കണ്ടു.

നിങ്ങളെ പോലുള്ള ഗൾഫ് പ്രവാസികളുടെ ആശ്രയം കൂടി ഇല്ലായിരുന്നെങ്കിൽ ഭരണാധികാരികളുടെ കൊട്ടാരങ്ങളിലേക്ക് ജനങ്ങൾ ഇടിച്ചു കയറിയ ശ്രീലങ്കയുടെ സമാനമായ അവസ്ഥ തന്നെയാകുമായിരുന്നു കേരളത്തിലേതും. എട്ട് വർഷത്തെ പിണറായി ഭരണം മറ്റൊരു ബംഗാളായി മാറാൻ അധികം സമയം വേണ്ടി വരില്ല. അതുകൊണ്ട് തന്നെ ഈ രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന തിലകകുറിയും പിണറായി വിജയനിൽ തന്നെയായിരിക്കുമെന്നും മുഖ്യപ്രഭാഷണത്തിൽ അദ്ധേഹം ഓർമ്മപ്പെടുത്തി.

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉൽഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഹർഷാദ് എം.ടി അധ്യക്ഷത വഹിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ഒമർ ഷരീഫ് ആമുഖം പ്രസംഗം നടത്തി. കണ്ണൂർ ഡിസിസി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ മുഖ്യാതിഥിയായി,റിയാദ് ഒ.ഐ.സി.സി ചെയർമാൻ കുഞ്ഞി കുമ്പള, സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്,ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ റഷീദ് കൊളത്തറ, ഷാജി കുന്നിക്കോട്, നാഷണൽ കമ്മിറ്റി അംഗം അഡ്വ:എൽ.കെ അജിത്ത്, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, സെൻട്രൽ കമ്മിറ്റി ജോ:ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുനമ്പത്ത്,ഒ.ഐ.സി.സി ബുറൈദ പ്രസിഡന്റ് സക്കീർ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മോഹൻദാസ് വടകര,നാസർ മാവൂർ, കൊല്ലം ജില്ല പ്രസിഡന്റ് ഷഫീഖ് പുറക്കുന്നിൽ, പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ്, കോഴിക്കോട് ജില്ലാ ഭാരവാഹികളായ നയിം കുറ്റ്യാടി, മുഹമ്മദ് ജംഷീർ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ മജു സിവിൽ സ്റ്റേഷൻ സ്വാഗതവും ട്രഷറർ റഫീഖ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

സദസ്സിനായി നടത്തിയ ക്വിസ് പ്രോഗ്രാം മത്സരം ഷമീം എൻ.കെ നിയന്ത്രിച്ചു.സ്ത്രീകൾക്കും കുട്ടികൾക്കുമായി വൈകിട്ട് നടത്തിയ വിവിധ മത്സരങ്ങൾ സാദിഖ് സി.കെ,സഫാദ് അത്തോളി, ശിഹാബ് കൈതപൊയിൽ,ജോൺ കക്കയം,സിബി ചാക്കോ, സത്താർ കാവിൽ, നാസർ ഉണ്ണികുളം, അബ്ദുൽ അസീസ് ടി.പി എന്നിവർ നിയന്ത്രിച്ചു.അൽത്താഫ് കാലിക്കറ്റ്, ജലീൽ കൊച്ചിൻ, ഷഫ ഷിറാസ്, അനാമിക സുരേഷ്, ഫിദ ബഷീർ അനാറ റഷീദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.ദിയ റഷീദ്, നേഹ റഷീദ് എന്നിവർ അവതരിപ്പിച്ച ഡാൻസ്, ഡാനിഷ് അൽത്താഫ്, ഷഹിയ ഷിറാസ് എന്നിവർ അവതരിപ്പിച്ച സ്ക്രിപ്റ്റും സദസ്സിന് വേറിട്ട അനുഭൂതിയേകി.
ജബ്ബാർ മുക്കം,യൂസഫ് കൊടിയത്തൂർ,സിദ്ധീഖ് പന്നിയങ്കര,സവാദ് കല്ലായി, അസ്ക്കർ മുല്ലവീട്ടിൽ, ഗഫൂർ മാവൂർ, അജ്മൽ മീഞ്ചന്ത, കരീം മാവൂർ, ഫൈസൽ un കക്കാട്, നാസർ കൂടത്തായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply