റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) റിയാദ് പരിഷ്‌കരിച്ച ലോഗോ പ്രകാശനം ചെയ്തു. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഹാളില്‍ പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയര്‍മാന്‍ അലി ആലുവ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ നിഷാദ് ചെറുപിള്ളിയും ഗോപകുമാര്‍ പിറവവും ചേര്‍ന്ന് പുതിയ ലോഗോ പ്രകാശന ചെയ്തു.
ലോഗോ ഡിസൈന്‍ ചെയ്ത ഐറ്റി സെല്‍ കണ്‍വീനര്‍ ആഷിഖ് കൊച്ചിന്‍, എടപ്പ പൊതുയോഗം നിയന്ത്രിച്ച നൗഷാദ് ആലുവ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. സംഘടനയുടെ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ സെയ്ദ് അബ്ദുല്‍ ഖാദര്‍, റിയാസ് മുഹമ്മദ് അലി പറവൂര്‍, ബാബു പറവൂര്‍, സലാം പെരുമ്പാവൂര്‍, അഷറഫ് മുവ്വാറ്റുപുഴ, ഷാജി കൊച്ചിന്‍, ഭാരവാഹികളായ ജിബിന്‍ സമദ് കൊച്ചിന്‍, അഡ്വ. അജിത് ഖാന്‍, അംജദ് അലി പറമ്പയം, അജ്‌നാസ് ബാവു, ജലീല്‍ കൊച്ചിന്‍, ജസീര്‍ കോതമംഗലം എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ട്രഷറര്‍ ഡോമിനിക് സാവിയോ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.